ബെൻസിയെയും ബെൻസണെയും അറിയാത്തവർ കുറവായിരിക്കും. HIV എന്ന മഹാരോഗത്തെ കുറിച്ച് കെട്ടുകഥകളും നുണപ്രചാരണങ്ങളും പ്രചരിച്ചിരുന്ന കേരളത്തിൽ കൊല്ലം ജില്ലയിൽ ആദ്യമായി HIV സ്ഥിരീകരിച്ച പരേതരായ സി കെ ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കൾ. മാതാപിതാക്കൾ HIV രോഗികളായതുകൊണ്ട് മാത്രം രോഗ ബാധിതരായ രണ്ട് പിഞ്ചോമനകൾ കേരളത്തിൽ പ്രശസ്തരായത് അവർ നേരിട്ട സാമൂഹിക വിവേചനത്തിന്റെ പേരിലായിരുന്നു. അക്ഷരം പഠിക്കാൻ സ്കൂളിലെത്തിയ കുട്ടികളെ സാംസ്കാരിക കേരളം പുറത്ത് നിർത്തി. hiv രോഗികളായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തങ്ങളുടെ കുട്ടികൾ പഠിക്കില്ലെന്ന് മറ്റ് രക്ഷകർത്താക്കൾ നിലപാടെടുത്തപ്പോൾ തലയും താഴ്ത്തി അപമാന ഭാരത്തോടെ വിദ്യാ ക്ഷേത്രത്തിന്റെ പടിയിറങ്ങേണ്ടി വന്ന, വിവേചനം എന്ന വാക്കിന്റെ തീഷ്ണതകൊണ്ട് മനസ്സ് പൊള്ളിയ കുട്ടികളായിരുന്നു ബെൻസിയും ബെൻസണും. കേരളം കാരിരുമ്പിന്റെ മനസ്സുകൊണ്ട് ആ കുരുന്നുകളെ ആട്ടിപ്പായിച്ചപ്പോൾ വെറുപ്പോടെ നോക്കിയപ്പോൾ അവരെ സ്വന്തം ശരീരത്തോട് ചേർത്ത് നിർത്തി കൊഞ്ചിച്ചത് അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ബിജെപി നേതാവ് സുഷമ സ്വരാജായിരുന്നു. കേരളമേ നീ ലജ്ജിക്കൂ ഇതാണ് സ്നേഹത്തിന്റെ കാരങ്ങളെന്ന് അന്ന് ഈ സമൂഹത്തെ നോക്കി പുഞ്ചിരിച്ച ബെൻസിയും ബെൻസണും പറയുന്നുണ്ടായിരുന്നു.
സുഷമ സ്വരാജ് എന്ന മാതാവിന്റെ കളങ്കമില്ലാത്ത വാത്സല്യത്തിനുമുന്നിൽ ഓരോ മലയാളിയും അപമാന ഭാരത്താൽ തലതാഴ്ത്തി. ആറും അഞ്ചും വയസ്സുള്ള കുട്ടികളായിരുന്നു അന്ന് ബെൻസണും ബെൻസിയും. അച്ഛനും അമ്മയും ആദ്യം രോഗത്തിന് കീഴടങ്ങി. ആരോരുമില്ലാത്ത കുട്ടികൾക്ക് പിന്നീട് തുണയായത് അമ്മൂമ്മ സാലിക്കുട്ടിയായിരുന്നു. ഇരുവരും രോഗബാധിതരായിരുന്നുവെങ്കിലും ബെൻസിക്ക് രോഗം മൂർച്ഛിച്ചു. പത്തു വർഷം മുമ്പ് അവൾ മരണത്തിനു കീഴടങ്ങി മാതാപിതാക്കൾക്കൊപ്പം പോയി. ബെൻസണും മുത്തശ്ശിയും തനിച്ചായി. രോഗമുണ്ടായിരുന്നുവെങ്കിലും അത് ബെൻസണെ ഒരിക്കലും തളർത്തിയിരുന്നില്ല. തളർത്തിയത് സമൂഹം കാട്ടിയ വിവേചനം മാത്രം. പൂർണ്ണ ആരോഗ്യമുള്ള സാധാരണ ജീവിതം നയിച്ചിരുന്ന ബെൻസന്റെ ജീവിതത്തിൽ നിന്ന് അവന്റെ എല്ലാമെല്ലാമായിരുന്ന സാലിക്കുട്ടിയും കുറച്ചുനാൾ മുമ്പ് മരണപ്പെട്ടു.
തുടർന്ന് മറ്റൊരു ബന്ധുവീട്ടിലായി താമസം. ബന്ധുവിൻറെ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ബെൻസൺ സാധാരണ ജീവിതം നയിക്കുകയായിരുന്നു. കുടുംബത്തിലെ ഒരോരുത്തരായി മാഞ്ഞുപോകുമ്പോഴും അവൻ തളരാതെ പിടിച്ചു നിന്നു. പക്ഷെ സമൂഹം നൽകുന്ന വിവേചനവും മാറ്റിനിർത്തലും അവനെ വല്ലാതെ തളർത്തിക്കാണും. പിടിച്ചു നിൽക്കാനാകാതെ ബെൻസണും കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ തന്റെ ജീവിതം അവസാനിപ്പിച്ച് പ്രിയപ്പെട്ട മാതാപിതാക്കൾക്കും അനിയത്തിക്കും ഒപ്പമെത്തി. വിവേചനമില്ലാത്ത ലോകത്തേക്ക്. ഒരു പെൺകുട്ടിയുമായി ബെൻസൺ പ്രണയത്തിലായിരുന്നെന്നും പ്രണയ നൈരാശ്യം ബെൻസണ് താങ്ങാനായില്ലെന്നും ബന്ധുക്കൾ പറയുന്നു. അതെ മാറ്റിനിർത്തലിന്റെ കടുത്ത വേദന ഈ ഭൂമിയിലുപേക്ഷിച്ച് ബെൻസണും യാത്രയാകുമ്പോൾ സമൂഹം ഒരു കുമ്പസാരത്തിനെങ്കിലും തയ്യാറാകുമോ ?
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…