ബെൻസിമ
റിയാദ് : സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറി. അല്‍-ഇത്തിഹാദുമായാണ് ബെൻസിമ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. താരത്തിന്റെ കൂടുമാറ്റം സൗദി ലീഗിലേക്കായിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കരാറിലെ പ്രധാന കാര്യങ്ങളില്‍ താരവും ക്ലബ്ബും തമ്മില്‍ ധാരണയിലെത്തിയതായും 2025 വരെയാകും ക്ലബ്ബുമായുള്ള ബെന്‍സിമയുടെ കരാറെന്നും കായിക മാദ്ധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഒരു സീസണില്‍ 882 കോടിയോളം രൂപയാണ് ക്ലബ്ബ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്.
സൗദി പ്രോ ലീഗിലെ ഇത്തവണത്തെ ചാമ്പ്യന്‍മാരാണ് അല്‍-ഇത്തിഹാദ്. റയൽ മാഡ്രിഡിൽ ബെൻസിമയുടെ സഹതാരമായിരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന അൽ നസറാണ് അല്‍-ഇത്തിഹാദിന്റെ പ്രധാന എതിരാളികൾ. ഇതോടെ സൗദി ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ – ബെന്‍സിമ പോരിന് കളമൊരുങ്ങി.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…