വാഷിംഗ്ടൺ: സ്ത്രീ സുരക്ഷയ്ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. ഗർഭനിരോധനത്തെ കുറിച്ചുള്ള ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മേരി മിൽബെൻ.
തെരഞ്ഞെടുപ്പ് വരുമ്പോൾ ബീഹാർ മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും ഒരു ധീര വനിത തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കണമെന്നും മേരി മിൽബെൻ ആവശ്യപ്പെട്ടു. ബീഹാറിനെ നയിക്കാൻ വേണ്ടി ഒരു കരുത്തയായ സ്ത്രീയെ കണ്ടെത്താൻ ബിജെപിയോട് ആവശ്യപ്പെടുകയാണ്. നിതിഷ് കുമാറിനെതിരെ രംഗത്തെത്താൻ ഒരാളെങ്കിലും ധൈര്യം കാണിച്ചതായി ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ഇന്ത്യൻ പൗരനായിരുന്നെങ്കിൽ ഇതിനോടകം ബീഹാറിലെ മുഖ്യമന്ത്രിയായി മത്സരിച്ചിരുന്നേനെയെന്നും മേരി മിൽബെൻ തുറന്നടിച്ചു. കൂടാതെ, എന്തുകൊണ്ടാണ് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. അതിന് കാരണം, അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിനിധിയാണ്. ഭാരതത്തിന്റെ പുരോഗതിക്ക് കാരണമായ നേതാവാണ് നരേന്ദ്രമോദിയെന്നും മേരി മിൽബെൻ വ്യക്തമാക്കി.
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…
ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !
അദിലാബാദ് : ഭാര്യയെ വാട്സ്ആപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…