Tuesday, May 7, 2024
spot_img

സ്ത്രീ സുരക്ഷയ്‌ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി ; ഭാരതത്തിന്റെ പുരോഗതിക്ക് കാരണമായ നേതാവാണ് നരേന്ദ്രമോദിയെന്ന് മേരി മിൽബെൻ

വാഷിംഗ്ടൺ: സ്ത്രീ സുരക്ഷയ്‌ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. ഗർഭനിരോധനത്തെ കുറിച്ചുള്ള ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മേരി മിൽബെൻ.

തെരഞ്ഞെടുപ്പ് വരുമ്പോൾ ബീഹാർ മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും ഒരു ധീര വനിത തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കണമെന്നും മേരി മിൽബെൻ ആവശ്യപ്പെട്ടു. ബീഹാറിനെ നയിക്കാൻ വേണ്ടി ഒരു കരുത്തയായ സ്ത്രീയെ കണ്ടെത്താൻ ബിജെപിയോട് ആവശ്യപ്പെടുകയാണ്. നിതിഷ് കുമാറിനെതിരെ രംഗത്തെത്താൻ ഒരാളെങ്കിലും ധൈര്യം കാണിച്ചതായി ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ഇന്ത്യൻ പൗരനായിരുന്നെങ്കിൽ ഇതിനോടകം ബീഹാറിലെ മുഖ്യമന്ത്രിയായി മത്സരിച്ചിരുന്നേനെയെന്നും മേരി മിൽബെൻ തുറന്നടിച്ചു. കൂടാതെ, എന്തുകൊണ്ടാണ് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പിന്തുണയ്‌ക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. അതിന് കാരണം, അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിനിധിയാണ്. ഭാരതത്തിന്റെ പുരോഗതിക്ക് കാരണമായ നേതാവാണ് നരേന്ദ്രമോദിയെന്നും മേരി മിൽബെൻ വ്യക്തമാക്കി.

Related Articles

Latest Articles