bhadran-about-shane-nigam-bhoothakaalam-revathy
മലയാള സിനിമയിൽ വളരെപ്പെട്ടന്ന് ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച് ഹൃദയത്തിൽ ചേക്കേറിയ നടനാണ് ഷെയ്ൻ നിഗം. ഓരോ ചിത്രം കൂടുന്തോറും തന്നില്‍ ആസ്വാദകര്‍ക്കുള്ള പ്രതീക്ഷയും വര്‍ധിപ്പിക്കുകയാണ് ഷെയ്ന്‍. യുവ താരങ്ങളിൽ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനായ പുതിയ ചിത്രമായിരുന്നു ഭൂതകാലം.
ചിത്രം സംവിധാനം ചെയ്യ്തത് രാഹുൽ സദാശിവൻ ആണ്. നിരവധി പ്രത്യേകതകളോടെയാണ് ചിത്രം എത്തിയത്. മലയാളത്തിന്റെ പ്രിയ നടി രേവതിയും ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. കൂടാതെ ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും അതിലെ ഷെയ്നിന്റെ പ്രകടനത്തെക്കുറിച്ചും പറയുകയാണ് മുതിര്‍ന്ന സംവിധായകന്‍ ഭദ്രന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ ഷെയ്നിന് എതിരായുള്ളത് ഷെയ്ന്‍ മാത്രമാണെന്ന് ഭദ്രന്‍ കുറിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ…
‘ഭൂതകാലം ‘ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവർത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസികവിഭ്രാന്തിയിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നിൽക്കുന്ന മകനെ കാണുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘർഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീർണമാക്കി. മുത്തശ്ശിയുടെ മരണം മകന്റെ മനസ്സിൽ വിഹ്വല ചിത്രങ്ങളായി രൂപപ്പെടാൻ തുടങ്ങി. ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ള ഒരു വീട്ടിൽ ദുർബലമനസുകൾ വന്ന് ചേക്കേറുമ്പോൾ അവിടെ അവർ കാണുന്ന കാഴ്ചകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തിൽ നിന്നും ഒരു ഫ്രെയിം പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം കോർത്ത് കോർത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുൽ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. Congrats…
ഷെയ്ൻ നിഗം കുത്തൊഴുക്കിൽ വീണ് ട്രയാംഗിൾ ചുഴിയിൽ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ ‘വിനു ‘ കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ…ഞാൻ സ്റ്റേറ്റ് അവാർഡിൽ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാൻ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോൾ അന്നും എന്റെ കണ്ണുകൾ ചുവന്നിരുന്നു.ഇന്നും, ഈ സിനിമ കണ്ടപ്പോഴും.
” എന്റെ പ്രശ്നം എന്താണെന്ന് അമ്മക്കറിയോ? ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കാതെ ദൂരത്ത് നിൽക്കുന്നത് കാണുമ്പോൾ…….. ” ആ പറച്ചിൽ വെയിലിൽ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിർത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു.ഹായ് ഷെയ്ൻ, നിനക്ക് എതിര് നീ മാത്രമേയുള്ളൂ…
Keep going…രേവതിയുടെ കരിയറിലെ ‘ ആശ ‘ യെ തിളക്കം കെടാതെ സൂക്ഷിച്ചു.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…