രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്യുന്നു
ജയ്പുർ : രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേം ചന്ദ് ഭൈരവയും സത്യപ്രതിജ്ഞ ചെയ്തു. ജയ്പുരിലെ ചരിത്രമുറങ്ങുന്ന ആൽബർട്ട് ഹാളിൽവെച്ചായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും ചടങ്ങിൽസന്നിഹിതരായിരുന്നു. കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോതും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും അടുത്തടുത്ത സീറ്റുകളായി വേദി പങ്കിട്ടത് ശ്രദ്ധേയമായി. മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, സതീഷ് പുനിയ, മുൻ മുഖ്യമന്ത്രി വസുന്ധരരാജെ തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ ശരിക്കും കുഴിയില്‍…
കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. മദ്യലഹരിയിലുള്ള പിതാവിന്റെ ആക്രമണത്തിൽ കുട്ടിയുടെ…
ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK
ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…
കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ
ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE