International

പാക് അധിനിവേശ കാശ്മീർ! അമിത് ഷായുടെ ശക്തമായ നിലപാടിൽ വിറച്ച് പാകിസ്ഥാൻ ! പാക് പ്രധാനമന്ത്രി ഓടിയെത്തി! തദ്ദേശീയർക്ക് നിസ്സംഗത

ജമ്മുകശ്മീരിലും പാക് അധീന കശ്മീരിലും ഭാരതത്തിന്റെ ഉറച്ച നിലപാട് പാകിസ്ഥാൻ ജനതയെ മാത്രമല്ല, പാകിസ്ഥാൻ സർക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച , ജമ്മു കശ്മീർ നിയമസഭയിലേക്ക് പാക് അധീന കശ്മീരിൽ നിന്ന് 24 സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്നത് കാതലാക്കിയ ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ, നമുക്ക് അവകാശപ്പെട്ട ഓരോ തരി മണ്ണും നമ്മൾ തന്നെ ഭരിക്കുമെന്ന മോദി സർക്കാരിന്റെ ഉദ്ദേശം വ്യക്തമാക്കുക മാത്രമല്ല, പാകിസ്ഥാൻ സർക്കാരിനെ ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്

ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പാക് കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ എത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യൻ സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെ, ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് കക്കർ പാക് അധീന കശ്‍മീരിൽ പോയതെന്നാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ അവകാശപ്പെട്ടത്. എന്നാൽ ജനങ്ങളിൽനിന്ന് കക്കറിന് ലഭിച്ചത് തികച്ചും തണുപ്പൻ പ്രതികരണമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും അനുഭവിക്കുന്ന പാകിസ്ഥാനിൽ നിന്ന് വികസനത്തിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പാക് അധീന കശ്മീരിലെ ജനങ്ങൾ പലപ്പോഴും പരസ്യമായി പറഞ്ഞിരുന്നു. അമിത് ഷാ അവതരിപ്പിച്ച ബില്ലിൽ ആഹ്ലാദിച്ചിരുന്ന അവർക്ക് മുന്നിലാണ് കാക്കർ കുത്തിത്തിരുപ്പുമായി എത്തിയത്. പലരും കാക്കറിനെ കേൾക്കാനോ മുഖം കൊടുക്കനോ തയ്യാറായില്ല. എന്തായാലും സംഗതി പന്തിയില്ലന്ന് മനസിലാക്കിയ കാക്കർ പതിയെ സ്ഥലം വിട്ടു. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പിന്തുണ ശേഖരിക്കാൻ ശ്രമിക്കുമ്പോൾ, അത് അവരെ തന്നെ തിരിഞ്ഞു കൊത്തുകയാണ്

നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള സീറ്റുകൾ പുന:സംഘടിപ്പിച്ചുള്ള ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ബില്ലിൽ സഭയിലെ സീറ്റുകളുടെ എണ്ണം 87 ൽ നിന്നും 114 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ജമ്മുവിൽ നിന്നും 43 ഉം കശ്മീരിൽ നിന്നും 47 ഉം അംഗങ്ങളാകും ഇനി സഭയിൽ ഉണ്ടാകുക.

24 സീറ്റുകൾ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശം വീണ്ടും രാജ്യത്തിന്റെ ഭാഗമാകുന്ന ദിനം 24 നിയമസഭ സീറ്റുകൾ കൂടി സഭയിൽ കൂട്ടിച്ചേർക്കപ്പെടും. അതുവരെ 114 സീറ്റുകളിൽ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്ന 24 കഴിച്ച് 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക. ഇവിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഉടൻ നടക്കും .നേരത്തെ ജമ്മുവിൽ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ആറെണ്ണം വർദ്ധിപ്പിച്ചാണ് 43 ആയി ഉയർത്തിയത്. കശ്മീരിൽ 46 സീറ്റുകൾ ഉണ്ടായിരുന്നത് ഒരെണ്ണം വർദ്ധിപ്പിച്ച് 47 ആക്കി. ജമ്മുകശ്മീരിന്റെ ഭാഗമായിരുന്നപ്പോൾ 4 അംഗങ്ങളായിരുന്നു ലഡാക്കിൽ നിന്നും ഉണ്ടായിരുന്നത്.

ചരിത്രത്തിൽ ആദ്യമായി ജമ്മുകശ്മീർ നിയമസഭയിൽ എസ്‌സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നെത്തുന്നവർക്കും സഭയിൽ സീറ്റ് മാറ്റിവെക്കുമെന്നും ബിൽ അവതരപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ഇതിന് പുറമെ ജമ്മുകശ്മീർ റിസർവേഷൻ ബില്ലും അവതരിപ്പിക്കപ്പെട്ടു.

Anandhu Ajitha

Recent Posts

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം ; പ്രതികരണവുമായി ആരോപണവിധേയനായ ബെന്നി രംഗത്ത്

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് ആരോപിച്ച ബെന്നിയാണ് ഇക്കാര്യം ആരോപിച്ച് രംഗത്ത്…

2 hours ago

അറബി സ്റ്റൈൽ ഇവിടെ വേണ്ടാ! ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കി കമ്മ്യൂണിസ്റ്റ് ഭരണകൂടം

ചൈനയിലെ മുസ്ലിം പള്ളിയിൽ നിന്നും ചന്ദ്രക്കല ഉൾപ്പെടെയുള്ള ഇസ്ലാമിക മതചിഹ്നങ്ങളും മിനാരങ്ങളും നീക്കം ചെയ്യുന്ന നടപടികളുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട്.…

2 hours ago

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു !മതനിന്ദ ആരോപിച്ച് സർഗോധയിൽ ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിച്ച് വീടിന് തീയിട്ടു

പാകിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ മത വിശ്വാസിയെ ആക്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്തു. സർഗോധ നഗരത്തിലാണ് ആക്രമണം…

2 hours ago

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് |mb rajesh

3 hours ago