Bharat Biotech announces price of nasal vaccine
ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കുന്ന വാക്സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും വാക്സിന്‍ നല്‍കുന്നതാണ്. ജിഎസ്ടി ഒഴികെയുള്ള വാക്സിന്റെ നിരക്കാണിത്.മൂക്കിലൂടെ നല്‍കുന്ന വാക്സിനായ ഇന്‍കൊവാക് (iNCOVACC) കഴിഞ്ഞ ദിവസം കൊവിന്‍ ആപ്പില്‍ എത്തിയിരുന്നു. നിരക്ക് പിന്നീട് അറിയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. 325 രൂപയ്ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ നല്‍കപ്പെടുന്ന വാക്സിന്‍ 2023 ജനുവരി നാലാം വാരം മുതല്‍ വിതരണം ചെയ്യുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്.
ലോകത്താദ്യമായി കൊറോണയ്ക്കെതിരെ മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ (intranasal vaccine) വികസിപ്പിച്ചെടുത്തതും അടിയന്തിര ഉപഭോഗത്തിന് അനുമതി സ്വന്തമാക്കിയതും ഭാരത് ബയോടെക്ക് ആയിരുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ രണ്ട് ഡോസുകളാണ് ഇത് സ്വീകരിക്കേണ്ടത്. കൂടാതെ ഇന്‍കൊവാക്കിന് ബൂസ്റ്റര്‍ ഡോസും ലഭ്യമാണ്.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…