India

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ദയനീയ പരാജയത്തിലേക്ക്; യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ ലൈംഗീക പീഡനം ആരോപിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് യുവതി; സമാജ്‌വാദി പാർട്ടിയും, ജെ ഡി എസും തൃണമൂൽ കോൺഗ്രസ്സും പിന്മാറുന്നു

ദില്ലി: രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര തുടക്കത്തിലേ പ്രതിസന്ധിയിൽ. യാത്ര അസമിൽ പ്രവേശിച്ചതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ ലൈംഗീക പീഡന പരാതി ഉന്നയിച്ച കോൺഗ്രസ് പ്രവർത്തകയായ യുവതി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു. ഒൻപത് മാസങ്ങൾക്ക് മുമ്പ് താൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെന്നും എന്നാൽ പരാതിയിന്മേൽ നടപടിയെടുത്തില്ലെന്ന് മാത്രമല്ല തന്നെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ഒന്നാം ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കെടുത്തിരുന്ന ചിത്രങ്ങൾ സഹിതം യുവതി പുറത്തുവിട്ടിരുന്നു. എന്നാൽ രണ്ടാം യാത്രയിൽ രാഹുലിനെ കാണാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

സ്ത്രീകൾക്കെതിരെ മണിപ്പുരിൽ നടന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടി നടത്തിയ യാത്രയിൽ തന്നെ ഉയർന്ന ഈ പരാതി പാർട്ടിയെ വല്ലാതെ തളർത്തി. രാഹുൽ ഗാന്ധിയുടെ യാത്രയുടെ ആത്മാർത്ഥതക്ക് നേരെ ഇതിനോടകം ചോദ്യചിഹ്നം ഉയർന്നുകഴിഞ്ഞു. അതേസമയം ഇൻഡി മുന്നണിയിലെ കൂടുതൽ ഘടക കക്ഷികൾ യാത്രയെ വിമർശിച്ച് രംഗത്ത് വന്നുകഴിഞ്ഞു. യാത്രയിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടിയും, നിതീഷ് കുമാറിന്റെ ജെ ഡി എസും അറിയിച്ചു കഴിഞ്ഞു യാത്രയിൽ നിന്ന് അകലം പാലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്സും സൂചന നൽകിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിന്റെ രാഷ്ട്രീയ അടവുകളെല്ലാം പൊളിയുകയാണ്

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

3 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

16 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

17 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

20 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago