rahul-gandhi
കൊല്ലം: ഭാരത് ജോഡോ യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് വെള്ളമെത്തിക്കാൻ വൈകിയതിന് കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഡ്രൈവർമാരെ താത്കാലികമായി ജോലിയിൽ നിന്നും മാറ്റുകയും ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറിയും യാത്രയുടെ ഇരവിപുരം മണ്ഡലം കോഓർഡിനേറ്ററുമായ അൻസർ അസീസ് നൽകിയ പരാതിയിൽ വെഹിക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലിജുഗോപി എന്നിവരെയാണ് മേയർ സസ്‌പെൻഡ് ചെയ്തത്.
ഒരു ലോഡിന് 1888 രൂപ നിരക്കിൽ 9 ലോഡിനായി 16992 രൂപ മുൻകൂറായി അടയ്ക്കുകയും 8 ലോഡ് കഴിഞ്ഞ ദിവസം രാത്രി 7 ഓടെ നൽകുകയും ചെയ്തു. ബാക്കിയുള്ള ഒരു ലോഡ് നല്കാൻ താമസിച്ചതിനാണ് മേയറുടെ ഇത്തരത്തിലെ നടപടി.
ടാങ്കറിന്റെ മൂന്ന് ഡ്രൈവർമാരിൽ രണ്ടുപേർ അവധിയിലായിരുന്നതും ഒരാൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണിന്റെ വാഹനത്തിൽ ഡ്യൂട്ടിക്കായി പോയതുമാണ് വെള്ളമെത്തിക്കാൻ വൈകിയതെന്നാണ് ജീവനക്കാർ പറയുന്നത്.
വെള്ളം കൃത്യസമയത്ത് വിതരണം ചെയ്യാൻ വൈകിയത് കൃത്യവിലോപമായതിനാൽ തുടർ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തുകയാണെന്നും മേയർ വ്യക്തമാക്കി.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…