മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ്
ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ് തർക്ക കേസിൽ നിർണായകമായ സർവ്വേ റിപ്പോർട്ട് പുറത്തു വിട്ട് പുരാവസ്തു വകുപ്പ്. നിലവിലെ മന്ദിരം ക്ഷേത്രമായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളടങ്ങിയ റിപ്പോർട്ട് പുരാവസ്തുവകുപ്പ് മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി- മാർച്ച് മാസത്തിലായിരുന്നു ഭോജശാലയിൽ പുരാവസ്തുവകുപ്പ് പരിശോധന നടത്തിയത്.
മന്ദിരത്തിൽ നടത്തിയ പരിശോധനയിൽ വെള്ളി, ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവ കൊണ്ട് നിർമ്മിച്ച നാണയങ്ങൾ കണ്ടെത്തിയിരുന്നു. ഇവയിൽ പത്താം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ടവയാണിവ. ബ്രഹ്‌മാവ്, ഗണപതി, നരസിംഹം ഭൈരവൻ എന്നീ ദേവന്മാരുടേതുൾപ്പെടെ 94 വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ആന, കുതിര, കുരങ്ങൻ, പാമ്പ്, ആമ, അരയന്നം, സിംഹം എന്നീ മൃഗങ്ങളുടെ പ്രതിമകൾ, മനുഷ്യരുടെ പ്രതിമകൾ എന്നിവയും ഭോജശാലയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയ്ക്ക് പുറമേ കൊത്തുപണികൾ ചെയ്ത ശിലാഫലകങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും സംസ്‌കൃതത്തിൽ ശ്ലോകങ്ങൾ കൊത്തിവച്ച ശിലാഫലകങ്ങൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഭോജശാല കോംപ്ലക്‌സ് ഹൈന്ദവ ക്ഷേത്രം ആയിരുന്നുവെന്നതിന്റെ സൂചനയാണ് നൽകുന്നത്.
എഡി 1094 മുതൽ 1133 വരെ പ്രദേശം ഭരിച്ച നരവർമ്മൻ രാജാവിനെക്കുറിച്ചുള്ള വിവരങ്ങൾ ആലേഖനം ചെയ്ത ഫലകം പരിശോധനയ്ക്കിടെ ലഭിച്ചിട്ടുണ്ട്. ഭോജശാല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു എന്നതിന്റെ തെളിവുകളും സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്നും പുരാവസ്തു വകുപ്പ് റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. കോടതി ഈ മാസം 22 ന് ഹർജി പരിഗണിക്കും. നിലവിൽ ഹിന്ദുക്കളും ഇസ്ലാംമത വിശ്വാസികളും ഒരു പോലെ ആരാധന നടത്തുന്ന ഭോജശാല മസ്ജിദ് ആണെന്നാണ് മുസ്ലീങ്ങൾ പറയുന്നത്. എന്നാൽ സരസ്വതി ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത് എന്നാണ് ഹിന്ദു വിഭാഗം പറയുന്നത്
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…