ഇടത് സർക്കാരിനെക്കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ, എന്നാൽ അത് എല്ലാവരും തുറന്ന് പറയണമെന്നില്ല , എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന ചന്ദ്രൻ തുറന്നടിച്ചിരിക്കുകയാണ് . മന്ത്രിയെന്ന നിലയിൽ ആർ ബിന്ദു വൻ പരാജയമാണെന്നാണ് സഞ്ജന ചന്ദ്രൻ പറഞ്ഞത്. സഞ്ജന ചന്ദ്രനെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി സഞ്ജന രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജന പ്രതികരിച്ചത്. സഞ്ജനയെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ട് ‘അധിക്ഷേപിച്ച് ഇറക്കിവിട്ട വേദിയില്‍ വീണ്ടും അതിഥിയായി ക്ഷണിച്ചതിന് നന്ദി’ എന്ന് സഞ്ജനയും കുറിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആർ.ബിന്ദു പുകഴ്‌ത്തിയ പോസ്റ്റ് പിൻവലിച്ചത്. പിന്നാലെ, ആർ.ബിന്ദുവിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു സഞ്ജന പ്രതികരിച്ചത്. സഞ്ജനയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു , വിളിച്ചുവരുത്തി അപമാനിക്കരുതായിരുന്നു സാമൂഹ്യനീതി വകുപ്പ് ക്ഷണിച്ചിട്ടാണ് ഞാൻ തൃശൂരിൽ കലോത്സവത്തിന് അതിഥിയായി പ്രോഗ്രാം ചെയ്തിട്ടുള്ളത്, അല്ലാതെ വലിഞ്ഞു കേറി വന്നതല്ല രാവിലെ മുതൽ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ എന്നെക്കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും ആ പോസ്റ്റ് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയെന്ന നിലയിൽ നിങ്ങൾ വൻ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഒരു കലാകാരി ആയിട്ടു കൂടി നിങ്ങൾ മറ്റൊരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വൃത്തികെട്ട പെരുമാറ്റം ആയിപ്പോയി . ഏതായാലും ബിന്ദു ഇപ്പോൾ എയറിലാണ് , ഒരു മന്ത്രി എന്ന നിലയിൽ വേണ്ട വിവരും വിദ്യാഭ്യാസവും ബിന്ദുവിന് ഇല്ലാ എന്നുള്ള കാര്യം എല്ലാവർക്കും അറിയാം , അതിന്റെ പേരിൽ തന്നെ നിരവധി തവണ ആർ ബിന്ദു ട്രോളുകളിൽ നിറയാറുണ്ട് അതിന്റെ കൂടെയാണ് ഇപ്പോൾ എത്തും കൂടെ
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…