Kerala

കേരളത്തിന് വമ്പൻ തിരിച്ചടി !മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ മാറ്റി; യുപി സ്വദേശി പ്രൊഫ. എം.എൽ. ശർമ്മ പുതിയ അംഗം

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ നീക്കി. സമിതിയിലെ കേരള പ്രതിനിധിയായിരുന്ന മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെയാണ് ഒഴിവാക്കിയത്വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നതിനാലാണ് നടപടിയെന്ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ശിവരാജന് പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പുതുതായി നിയമിതനായ പ്രൊഫ. എം.എൽ. ശർമ്മ. ഭൂകമ്പ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിൽ വിദഗ്ധനായ അദ്ദേഹത്തിന്റെ നിയമനം അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷാ പരിശോധനകളിൽ നിർണ്ണായകമാകും. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിശദമായ പരിശോധനകൾക്കായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഈ അഞ്ചംഗ സ്വതന്ത്ര വിദഗ്ധ സമിതിക്ക് രൂപം നൽകിയത്.

ബൽരാജ് ജോഷി ചെയർമാനായ സമിതിയിൽ ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങളുടെ മാറ്റം ഒഴികെ, ജനുവരി 6-ന് പുറപ്പെടുവിച്ച ആദ്യ ഉത്തരവിലെ മറ്റ് നിബന്ധനകളിലോ വ്യവസ്ഥകളിലോ യാതൊരുവിധ മാറ്റവുമില്ലെന്ന് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിദഗ്ധ സമിതി പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിന്റെ പകർപ്പുകൾ കേന്ദ്രം കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. കേരളത്തിന്റെ ആശങ്കകൾ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സമിതിയുടെ കണ്ടെത്തലുകൾ വരുംദിവസങ്ങളിൽ ഏറെ നിർണ്ണായകമാകും.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

20 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

20 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

20 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

1 day ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

1 day ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

2 days ago