BIGBOSS5

ബിഗ് ബോസ് വീട്ടിൽ വീണ്ടും അടി;കബഡി മത്സരം കലാശിച്ചത് കയ്യാങ്കളിയിലേക്ക്

പ്രേക്ഷരുടെ പ്രീയ ഷോയായ ബിഗ് ബോസ് സീസൺ അഞ്ച് 33 ദിവസം പിന്നിടുകയാണ്. ഓരോ ദിവസവും പ്രേക്ഷകരെ ആവേശഭരിതരാക്കിയാണ് ഷോ മുന്നോട്ട് പോകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് ഇന്നലെ നടന്ന കബഡി മത്സരമാണ്. തര്‍ക്കങ്ങളും, വാക്കേറ്റങ്ങളും നിറഞ്ഞതായിരുന്നു ഇന്നലത്തെ കബഡി മത്സരം. ശ്രുതിയും, മനീഷയും ആയിരുന്നു മത്സരത്തിന്‍റെ റഫറിമാര്‍. ചുവന്ന പെയിന്‍റ് കയ്യില്‍ മുക്കി എതിര്‍ ടീമിലെ പരമാവധിപ്പേരെ ഔട്ടാക്കുക എന്നതായിരുന്നു മത്സരത്തിലെ പ്രാഥമിക നിയമം. ബിഗ് ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥികളായ റെനീഷ, വിഷ്ണു, നാദിറ, ഷിജു, ഒമര്‍, ജുനൈസ്, ദേവു എന്നിവർ ഒരു ടീമിലും അഖില്‍, മിഥുന്‍, സാഗര്‍, സെറീന, അഞ്ജൂസ്, ശോഭ, റിനോഷ് എന്നിവർ മറു ടീമിലുമായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മിഥുനും, വിഷ്ണുവും, അഖിലും പുറത്തായി. എന്നിരുന്നാലും കളി സമാധാനപരമായാണ് മുന്നോട്ട് നീങ്ങിയത്. എന്നാൽ റെനീഷയുടെ ടീമില്‍ റെനീഷ മാത്രം അവശേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ക്ക് ചൂടുപിടിച്ചത്. എതിർടീമിൽ സാഗറും, സെറീനയും, ശോഭയുമായിരുന്നു അവശേഷിച്ചത്. എതിർടീമിലേക്ക് പോയ റെനീഷയെ നിഷ്പ്രയാസം മൂവർ സംഘം കീഴടക്കി. എന്നാൽ റെനീഷയെ രക്ഷിക്കാനും മറ്റും റഫറിമാര്‍ ടൈം ഔട്ട് വിളിച്ചു. കളി ശോഭ അടങ്ങുന്ന ടീം ജയിക്കേണ്ടതായിരുന്നു. എന്നാല്‍ തനിക്ക് ആവശ്യമായ സമയം തന്നില്ലെന്ന് ആരോപിച്ച് റെനീഷ പ്രശ്നമുണ്ടാക്കി. തുടർന്ന് ഇരു ടീമും തമ്മിൽ വാക്കുതർക്കത്തിലായി. അവസാനം ബിഗ്ബോസ് നിയമിച്ച റഫറിമാര്‍ കളി അസാധുവാക്കുകയായിരുന്നു.

anaswara baburaj

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago