Featured

കുലസ്ത്രീയെ ചൊല്ലി ബിഗ്‌ബോസ് വീട്ടിലും അടി മണികണ്ഠനും ഡെയ്‌സിയും നേർക്ക് നേർ

പ്രേക്ഷകരെ ആവേശഭരിതരാക്കി ബിഗ് ബോസിന്റെ സീസണ്‍ 4 മുന്നേറുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ സംഭവവികാസങ്ങളാണ് ബി ബി ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന് ടാസ്‌ക് നല്‍കിയതായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരള സംസ്‌കാരത്തെ കുറിച്ച് മത്സരാര്‍ത്ഥികളോട് സംസാരിക്കാനായിരുന്നു മണികണ്ഠന് ലഭിച്ച ടാസ്‌ക്. ഈ ടാസ്‌കില്‍ ചെറിയൊരു വാക്കുതര്‍ക്കം നടക്കുകയും ചെയ്തു.

1
മണികണ്ഠന്‍ കുടുംബത്തെ കുറിച്ച് പറഞ്ഞാണ് ടാസ്‌ക് ആരംഭിച്ചത്. പണ്ടത്തെ നന്മയുടെ കാര്യങ്ങളെ കുറിച്ച് പറയുന്നത് തന്നെ നല്ല കുടുംബങ്ങളെ കുറിച്ചും കാര്‍ഷിക സംസ്‌കാരങ്ങളെ കുറിച്ചും എന്നതാണ്. . കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നാണ് പറയുന്നത്. ഒരു വീട്ടില്‍ താമസിക്കുന്നത് കൊണ്ട് കുടുംബം ആകണമെന്നില്ല. ഇപ്പോഴുള്ള പ്രശ്‌നം സ്ത്രീകളോടുള്ള സമീപനമാണെന്നും മണികണ്ഠന്‍ തുടക്കത്തില്‍ പറയുകയുണ്ടായി.

2

സ്ത്രീകളോടുള്ള സമീപം എന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും പണ്ട് അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്ന്. അടിച്ചമര്‍ത്തുകയായിരുന്നു എന്നൊക്കെ നമ്മള്‍ വിചാരിക്കും. എന്നാല്‍ അങ്ങനെയായിരുന്നില്ല. സ്ത്രീകളായിരുന്നു നമ്മുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. എവിടെയാണ് സ്ത്രീ പൂജിക്കപ്പെടുന്നത് അവിടെയാണ് ദേവതമാര്‍ സന്തോഷിക്കുന്നത് എന്നാണ് പറയുന്നത്.

3
അന്ന് പുരുഷന്‍ അദ്ധ്വാനിക്കുന്നതിന്റെ നല്ലൊരു പങ്കും ശരിയായ വിധം കുടുംബത്തിനും പുരുഷനും വെച്ചുവിളമ്പുന്ന ഒരു വലിയ സ്ഥാനമായിരുന്നു സ്ത്രീകള്‍ക്കുണ്ടായത്. ഇന്ന് നമ്മള്‍ ഒരു വാക്ക് വൃത്തികേടായി വ്യാഖ്യാനിക്കുന്ന രീതിയുണ്ട്. കുലസ്ത്രീ എന്നത്. ഇന്ന് നീ ഒരു വലിയ കുലസ്ത്രീയല്ലേ എന്ന് ചോദിക്കുന്നതിന്റെ അര്‍ഥം നെഗറ്റീവായാണ്. കുലസ്ത്രീ എന്നത് ഇംഗ്ലീഷില്‍ മാഡം എന്ന് ബഹുമാനം ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ മാന്യമായ പദമാണ് മലയാളത്തില്‍.

4
ഒരു കുലത്തിന്റെ ധര്‍മം എല്ലാം അനുസരിക്കുന്ന ആളാണ് കുലസ്ത്രീ എന്ന് പറയുന്നത്. ഇപ്പോള്‍ ഇത് കേള്‍ക്കുന്ന എല്ലാവരിലും കുലസ്ത്രീ എന്ന് പറഞ്ഞാല്‍ മോശമായ എന്തോ ആണെന്ന് വ്യഖ്യാനിച്ചുവയ്ക്കുന്നവരുണ്ട്. അതിന്റെ അര്‍ഥം എന്തെന്ന് നമ്മള്‍ അറിയുന്നില്ല. അങ്ങനെ ഒരു സംസ്‌കാരത്തിലൂടെയാണ് നമ്മള്‍ കേരളീയര്‍ വളര്‍ന്നു വന്നത് എന്നും മണികണ്ഠന്‍ പറഞ്ഞു.

5
എന്നാല്‍ ഇതിനിടെ ചര്‍ച്ചയിലേക്ക് കടന്നുവന്ന ഡെയ്‌സി ഫെമിനിസ്റ്റ് എന്ന വാക്കും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. ഫെമിനിസ്റ്റ് എന്ന വാക്കിനെ നെഗറ്റീവായി കാണുന്നവരില്ലേ എന്നാണ് ഡെയ്‌സി ചോദിച്ചത്. അത് നെഗറ്റീവായി കാണുന്നവരുണ്ട്. ഫെമിനിസ്റ്റ് എന്ന് പറഞ്ഞാല്‍ സ്ത്രീപക്ഷം എന്നല്ലേ മണികണ്ഠന്‍ ചോദിച്ചു. അല്ല തുല്യത എന്നാണ് അതിന്റെ അര്‍ത്ഥം എന്നായിരുന്നു ഡെയ്‌സി ഇതിന് നല്‍കിയ മറുപടി.

6
സ്ത്രീക്കും പുരുഷനും തുല്യമായ സ്വാതന്ത്യം നല്‍കിയ കാലമുണ്ടായിരുന്നു എന്നാണ് മണികണ്ഠന്‍ അപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഫെമിനിച്ചി എന്നൊക്കെ പറയുമ്പോള്‍ അതൊരു നെഗറ്റീവായിട്ടാണ് എല്ലാവരും കാണുന്നത് എന്ന് ഡെയ്‌സി ഇതോടൊപ്പം പറഞ്ഞു. അര്‍ഥം അറിഞ്ഞുകൂടാത്തവര്‍ പറഞ്ഞുപറഞ്ഞു അങ്ങനെ ആയതാണ് എന്ന് മണികണ്ഠന്‍ ചൂണ്ടിക്കാട്ടി.

7
ഞാന്‍ ഇപ്പോള്‍ സംശയം ചോദിച്ചപ്പോള്‍ ചെയ്തുപോലെ അതിന്റെ അര്‍ഥം തിരുത്താന്‍ ആരും ശ്രമിക്കുന്നില്ല എന്ന് മണികണ്ഠന്‍ പറഞ്ഞു. ഫെമിനിസം എന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സ്ത്രീ വ്യക്തമാക്കണമെന്നും മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ അണുങ്ങളിലും ഫെമിനിസ്റ്റ് ഉണ്ട്, ഇതൊന്നും അറിയാത്ത ചേട്ടനുള്‍പ്പടെയുള്ളവര്‍ക്ക് മനസിലാക്കാന്‍ പറഞ്ഞതാണെന്നും ഡെയ്‌സി പറഞ്ഞു.

admin

Recent Posts

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

10 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

37 mins ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

57 mins ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

1 hour ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

1 hour ago