ഓക്‌ലൻഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. 2025 മാർച്ചിൽ ക്രിസ്റ്റഫർ ലക്‌സൻ ഇന്ത്യ സന്ദർശിച്ചതിലൂടെയുണ്ടായ മുന്നേറ്റം ഈ സന്ദർശനത്തോടെ കൂടുതൽ ദൃഢമാകും. വ്യാപാരം, നിക്ഷേപം, കൃഷി, കായികം എന്നിവയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചകളിൽ മുൻഗണന നൽകുന്നു. ഓക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിലാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടക്കുക. തുടർന്ന് ഓക്‌ലൻഡിൽ നടക്കുന്ന ഇന്ത്യൻ പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
‘കുറച്ച് മുൻപ് ഓക്‌ലൻഡിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിലെ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി ലക്സണോട് നന്ദി രേഖപ്പെടുത്തുന്നു, ‘നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനം എന്ന നിലയിൽ ഇത് ചരിത്രപരമാണ്. പ്രധാനമന്ത്രി ലക്സണുമായുള്ള ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു. ഭാരതം-ന്യൂസിലൻഡ് സൗഹൃദത്തിന്റെ എല്ലാ മേഖലകളും ഞങ്ങൾ ചർച്ച ചെയ്യും. ഓക്‌ലൻഡിൽ നടക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയെയും ഞാൻ അഭിസംബോധന ചെയ്യും,’ – പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഓക്‌ലൻഡിലെത്തിയത്. വിമാനത്താവളത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തിയാണ് നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വലമായ സ്വീകരണം നൽകിയത്. ഭാരതത്തിന്റെ ദേശീയപതാകകള്‍ വീശിയും ‘കിയ ഓറ മോദി’ എന്ന മുദ്രാവാക്യം മുഴക്കിയും പ്രവാസി ഭാരതീയര്‍ പ്രധാനമന്ത്രിയെ വരവേറ്റു. പരമ്പരാഗത കലാപരിപാടികളിലൂടെ ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യവും ന്യൂസിലന്‍ഡിലെ ഭാരതീയ സമൂഹം അവതരിപ്പിച്ചു.
കൂടാതെ പഞ്ചാബിന്റെയും തമിഴ്‌നാട്ടിന്റെയും നാടന്‍ കലാരൂപങ്ങള്‍, കര്‍ണാടക-ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ മനോഹരമായ സംഗമം, ‘വന്ദേ മാതരം’ ആലാപനം എന്നിവ ചടങ്ങിന് മാറ്റുകൂട്ടിയിരുന്നു. തലമുറകള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറം ഭാരതസംസ്‌കാരം ജീവസുറ്റതാക്കി നിലനിര്‍ത്തുന്ന പ്രവാസി ഭാരതീയരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.40 വർഷത്തിനിടെ ഒരു ഭാരത പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്. നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ന്യൂസിലൻഡിലെ പ്രശസ്തമായ സ്കൈ ടവർ ഭാരത ദേശീയ പതാകയുടെ വർണ്ണങ്ങളാൽ പ്രകാശപൂരിതമാക്കി.
“നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഓക്‌ലൻഡിലെ പ്രശസ്തമായ സ്കൈ ടവർ ഭാരത ദേശീയ പതാകയുടെ വർണങ്ങളാൽ പ്രകാശപൂരിതമാക്കിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണെന്ന്’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഈ ചരിത്ര സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നും വ്യാപാരം, പ്രതിരോധം, കായികം, സംസ്കാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തുറക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…