2015ല്‍ ടെഡ് ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന ഒരു മഹാമാരിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്സ് സംസാരിക്കുന്ന വിഡിയോ കോവിഡ് കാലത്ത് വൈറലായി മാറിയിരുന്നു.കോവിഡ് മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് തന്ന ബില്‍ ഗേറ്റ്സ് ലോകം ഇനി നേരിടാന്‍ പോകുന്ന രണ്ട് ദുരന്തങ്ങളെ കുറിച്ച് കൂടി മുന്നറിയിപ്പ് നൽകി .
പ്രശസ്ത യൂട്യൂബറായ ഡെറിക് മുള്ളറുമായി സംവദിക്കവേയാണ് ബില്‍ ഗേറ്റ്സിന്റെ പ്രതികരണം. ‘ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണെന്നും ,കോവിഡ് കാലത്തുണ്ടായ മരണനിരക്കിനേക്കാള്‍ വലുതായിരിക്കും ഒരോ വര്‍ഷവും അത് മൂലമുണ്ടാകാന്‍ പോകുന്നതെന്നും ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.ആളുകള്‍ അധികം ഇതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൈവ ഭീകരവാദത്തെ രണ്ടാമത്തെ ലോകഭീഷണിയായി ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്നു .ലോകത്ത് നാശം വിതക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഒരു വൈറസിനെ പടച്ചു വിടാന്‍ സാധിക്കും.കോവിഡ് പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടമെന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ പകച്ചുനില്‍ക്കുന്ന ലോകത്തിന് അടുത്ത ഒരു മഹാമാരിയെ തടുത്ത് നിര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ബില്‍ ഗേറ്റ്സ് നല്‍കിയ ഉത്തരം.ഇനിയും പല ദുരന്തങ്ങളും നമ്മൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…