ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച രാജ്യസഭാ സീറ്റിൽ ബിജെപിക്ക് അട്ടിമറി വിജയം. ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിംഗ്‌വിയെ അട്ടിമറിച്ചത്. 68 അംഗ നിയമസഭയിൽ 40 അംഗങ്ങളുള്ള കോൺഗ്രസിന് നിഷ്പ്രയാസം സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാമെന്നിരിക്കെയാണ് 34 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. ഇരു സ്ഥാനാർത്ഥികളും 34 വോട്ടുകൾ വീതം നേടി തുല്യത പാലിച്ചപ്പോൾ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു.
68 അംഗ നിയമസഭയിൽ സർക്കാരിന് 35 അംഗങ്ങളുടെ പിന്തുണവേണം. 43 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ്സാണ് ഭരണപക്ഷത്ത്. 25 അംഗങ്ങൾ മാത്രമുള്ള ബിജെപി സ്ഥാനാർത്ഥിയാണ് 34 വോട്ടുകൾ നേടിയത്. ഭരണപക്ഷ എം എൽ എ മാർ കൂറുമാറിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സർക്കാർ ന്യുനപക്ഷമായതോടെ കോൺഗ്രസിന് അധികാരം നഷ്ടപ്പെടാനുള്ള സാധ്യതയാണ് സംസ്ഥാനത്തിന് നിലനിൽക്കുന്നത്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…