പ്രതീകാത്മക ചിത്രം
ചെങ്ങന്നൂരിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്ന നരേന്ദ്ര മോദി സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കും നന്ദി അറിയിച്ച് ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗം. നാളെ (23 / 10 / 2023 ) രാവിലെ 6.30 ന് വന്ദേ ഭാരത് ട്രെയ്‌നിന് വമ്പിച്ച സ്വീകരണം നൽകാനും കേന്ദ്രമന്ത്രി വി. മുരളീധരനെ അനുമോദിക്കുവാനും യോഗത്തിൽ തീരുമാനമായി.
നരേന്ദ്രമോദി സർക്കാർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് 300 കോടിയുടെ സമഗ്ര വികസന പദ്ധതികൾ ആണ് നൽകിയത്. 2025ൽ പദ്ധതി പൂർത്തിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എത്തും. ഇതിനോടൊപ്പം ശബരിപാത, വന്ദേ ഭാരതത്തിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് ഇതിനോടകം ചെങ്ങന്നൂർ നിവാസികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചത്.
പത്തുവർഷത്തെ യുപിഎ ഭരണകാലത്ത് മന്ത്രി പദം അലങ്കരിച്ചതല്ലാതെ ചെങ്ങന്നൂരിന് വേണ്ടി ഒന്നും ചെയ്യാത്ത കൊടുക്കുന്നതിൽ സുരേഷ്എംപി ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസനങ്ങൾ സ്വന്തം നേട്ടമാണെന്ന് ആഘോഷിക്കുന്നത് പരിഹാസ്യം ആണെന്നും ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞതായും യോഗം വിമർശിച്ചു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല സെക്രട്ടറി ബി കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, അജി ആർ നായർ ജില്ലാ ട്രഷറർ കെ ജി കർത്ത സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഗീതാ അനിൽ മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് കലാ രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമല തീർത്ഥാടന കാലത്തിനുമുമ്പേ ചെങ്ങന്നൂരിൽ വന്ദേമാപ്പ് യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ ഇടപെടലും. ചെങ്ങന്നൂർ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്റ്റോപ്പ് നേടിയെടുക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു.
ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച മോദി സർക്കാരിനെ അയ്യപ്പ സേവാസമാജം അഭിനന്ദിച്ചു. ട്രെയിൻ ഓട്ടം ആരംഭിച്ചപ്പോൾ മുതൽ നിരന്തരമായി ആവശ്യപ്പെട്ടതാണ് ഇക്കാര്യം എന്ന് ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സീസണൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്ക് സ്റ്റോപ്പ് അനുവദിച്ചത് മലയ്ക്ക് പോകാൻ എത്തുന്ന അയ്യപ്പന്മാർക്ക് വലിയ അനുഗ്രഹമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…