Kerala

മാറുന്ന ചെങ്ങന്നൂർ ! ചെങ്ങന്നൂരിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്ന നരേന്ദ്ര മോദി സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കും നന്ദി അറിയിച്ച് ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗം; നാളെ ചെങ്ങന്നൂരിന്റെ മണ്ണിൽ വന്ദേ ഭാരത് ട്രെയ്‌നിനും കേന്ദ്രമന്ത്രി വി. മുരളീധരനും വമ്പിച്ച സ്വീകരണം

ചെങ്ങന്നൂരിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്ന നരേന്ദ്ര മോദി സർക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കും നന്ദി അറിയിച്ച് ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗം. നാളെ (23 / 10 / 2023 ) രാവിലെ 6.30 ന് വന്ദേ ഭാരത് ട്രെയ്‌നിന് വമ്പിച്ച സ്വീകരണം നൽകാനും കേന്ദ്രമന്ത്രി വി. മുരളീധരനെ അനുമോദിക്കുവാനും യോഗത്തിൽ തീരുമാനമായി.

നരേന്ദ്രമോദി സർക്കാർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് 300 കോടിയുടെ സമഗ്ര വികസന പദ്ധതികൾ ആണ് നൽകിയത്. 2025ൽ പദ്ധതി പൂർത്തിയാകുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എത്തും. ഇതിനോടൊപ്പം ശബരിപാത, വന്ദേ ഭാരതത്തിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളാണ് ഇതിനോടകം ചെങ്ങന്നൂർ നിവാസികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചത്.

പത്തുവർഷത്തെ യുപിഎ ഭരണകാലത്ത് മന്ത്രി പദം അലങ്കരിച്ചതല്ലാതെ ചെങ്ങന്നൂരിന് വേണ്ടി ഒന്നും ചെയ്യാത്ത കൊടുക്കുന്നതിൽ സുരേഷ്എംപി ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസനങ്ങൾ സ്വന്തം നേട്ടമാണെന്ന് ആഘോഷിക്കുന്നത് പരിഹാസ്യം ആണെന്നും ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞതായും യോഗം വിമർശിച്ചു.

മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല സെക്രട്ടറി ബി കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, അജി ആർ നായർ ജില്ലാ ട്രഷറർ കെ ജി കർത്ത സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഗീതാ അനിൽ മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് കലാ രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.

ശബരിമല തീർത്ഥാടന കാലത്തിനുമുമ്പേ ചെങ്ങന്നൂരിൽ വന്ദേമാപ്പ് യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ ഇടപെടലും. ചെങ്ങന്നൂർ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്റ്റോപ്പ് നേടിയെടുക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു.

ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച മോദി സർക്കാരിനെ അയ്യപ്പ സേവാസമാജം അഭിനന്ദിച്ചു. ട്രെയിൻ ഓട്ടം ആരംഭിച്ചപ്പോൾ മുതൽ നിരന്തരമായി ആവശ്യപ്പെട്ടതാണ് ഇക്കാര്യം എന്ന് ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സീസണൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്ക് സ്റ്റോപ്പ് അനുവദിച്ചത് മലയ്ക്ക് പോകാൻ എത്തുന്ന അയ്യപ്പന്മാർക്ക് വലിയ അനുഗ്രഹമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

4 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

4 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

5 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

5 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

6 hours ago