ബിജെപി തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷൻ കെ.കെ.അനീഷ് കുമാര്‍
കൊടകര കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്ന പാർട്ടി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചുട്ട മറുപടിയുമായി ബിജെപി തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷൻ കെ.കെ.അനീഷ് കുമാര്‍. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പണം കിട്ടിയാല്‍ എന്തും പറയുന്ന ആളാണ് സതീഷെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മാണ്. സാമ്പത്തിക ക്രമക്കേട് അടക്കം പരാതികളെ തുടര്‍ന്ന് ഏറെ കാലം മുന്‍പ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിക്കാന്‍ ഇത്രയും വൈകിയതിന്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോള്‍ സംശയം. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പണം കിട്ടിയാല്‍ എന്തും പറയുന്ന ആളാണ് സതീഷ്. അങ്ങനെ വിവരങ്ങള്‍ അറിയാമെങ്കില്‍ എന്തുകൊണ്ട് രണ്ട് വര്‍ഷമായി സതീഷ് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല? ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോള്‍ രജിസ്റ്റര്‍ തെളിവായുണ്ട്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് അന്വേഷണവും നടത്തട്ടെ. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മരാജനെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ എടുത്ത് നല്കാന് വന്ന ആള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് സമഗ്രി എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ആളാണ് ധര്മരാജന്. നടപടിക്ക് ശേഷം ഇയാള്‍ ബിജെപി ഓഫീസില്‍ ഉണ്ടായിരുന്നില്ല.”- കെ.കെ.അനീഷ് കുമാര്‍ പറഞ്ഞു
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…