India

7 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്: ഉത്തർപ്രദേശിലും ഹരിയാനയിലും ബിഹാറിലും ബിജെപിക്ക് ഉജ്ജ്വലമായ വിജയം

ദില്ലി: രാജ്യത്ത് 6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നു തുടങ്ങി. ഹരിയാനയിലെ ആദംപൂർ, ഉത്തർപ്രദേശിലെ ഗോല ഗോകർണ്ണനാഥ്, ഒഡിഷയിലെ ദാംനഗര്‍ബിഹാറിലെ ഗോപാൽഗഞ്ച് എന്നീ മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇതിൽ രണ്ട് മണ്ഡലങ്ങള്‍ നേരത്തെ ബിജെപി സിറ്റിങ് സീറ്റുകളായിരുന്നു. ആദംപൂര്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

ഹരിയാനയിലെ ആദംപൂരിൽ 16,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ഭവ്യ ബിഷ്‌ണോയി വിജയിച്ചത്. ഉത്തർപ്രദേശിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന അമൻഗിരി 1,24810 വോട്ടുകളോടുകൂടിയാണ് വിജയിച്ചത്. ബിഹാറിലെ ഗോപാൽഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയായ കുസും ദേവി 41 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.ബിഹാറിലെ മൊകാമ ആർജെഡിയും മഹാരാഷ്‌ട്രയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന്റെ സ്ഥാനാർത്ഥി റുതുജ ലട്കെ വിജയിച്ചു. മറ്റ് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

ഉത്തർപ്രദേശിലെ ഗോല ഗോകർനാഥ്, ബിഹാറിലെ മൊകാമ,ഗോപാൽഗഞ്ച്,മഹാരാഷ്‌ട്രയിലെ അന്ധേരി ഈസ്റ്റ്,തെലങ്കാനയിലെ മുനുഗോഡ്,ഒഡീഷയിലെ ധാംനഗർ,ഹരിയാനയിലെ ആംപൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago