Kerala

ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച; എളമരം കടവ് പാലത്തിൽ ജനകീയ ഉദ്ഘാടനം നടത്തി ബിജെപി

കോഴിക്കോട്:തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ചാലിയാറിന് കുറുകേ നിർമ്മിച്ച എളമരം കടവ് പാലത്തിന്റെ ജനകീയ ഉദ്ഘാടനം നടത്തി ബിജെപി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കവേയാണ് ബിജെപിയുടെ ഈ പുതിയ നീക്കം.

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിയാൻ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.

മാത്രമല്ല തിങ്കളാഴ്ച പാലം ഉദ്ഘാടനം ചെയ്യാൻ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് വരുന്ന മന്ത്രിക്കെതിരെയുള്ള പ്രതിഷേധമായാണ് ജനകീയ ഉദ്ഘാടനം നടത്തിയതെന്നും സജീവൻ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് നേതാക്കൾ ജനകീയ ഉദ്ഘാടനം നടത്തിയത്.

അതേസമയം കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 35 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പാലത്തിന്റെ നിർമാണോദ്ഘാടനം അന്നു മന്ത്രി കെ.ടി. ജലീലാണ് നിർവഹിച്ചത്. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

admin

Recent Posts

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…

1 hour ago

ഹർദീപ് സിങ് നിജ്ജർ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി കാനഡ; പിടിയിലായത്അമർദീപ് സിങ്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…

2 hours ago

ആളെ കൂട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്ത് പോലീസ്

ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

3 hours ago

മൂന്ന് നിലകളുള്ള ശ്രീകോവിൽ , 18 മീറ്റർ ഉയരം, 51 മീറ്റർ ചുറ്റളവ്!1500 വർഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലുമായി ക്ഷേത്രം പുനർജനിക്കുന്നു

കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മൺമറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം…

3 hours ago

ആ കട്ടിൽ കണ്ട് പനിക്കേണ്ട! കെജ്‌രിവാളിന് ചുട്ട മറുപടിയുമായി അമിത് ഷായും ബിജെപിയും

ദില്ലി: മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് ചുട്ട…

3 hours ago