India

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവിനെതിരെ പോസ്റ്റിട്ടു! ക്ഷുഭിതരായ മഹാരാഷ്‌ട്രയിലെ എൻസിപി പ്രവർത്തകർ ബിജെപി നേതാവിനെ ആക്രമിച്ചു; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്റെ പേരിൽ മഹാരാഷ്‌ട്രയിലെ ബിജെപി നേതാവിനെ ആക്രമിച്ച് എൻസിപി പ്രവർത്തകർ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത് പവാറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ബിജെപി നേതാവ് വിനായക് അംബേദ്കറിനെ സംഘം ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വിട്ടിരിക്കുകയാണ്.

വാക്കുതർക്കത്തിനിടെ എൻസിപി പ്രവർത്തകരിൽ ഒരാൾ വിനായകിന്റെ മുഖത്ത് ആഞ്ഞടിക്കുകയാണ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ അദ്ദേഹം പൂനെ പോലീസിൽ പരാതി നൽകുകയും ചെയ്തു. വിനായക് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതിന് മാപ്പപേക്ഷിക്കണമെന്ന് എൻസിപി എംപി ഗിരീഷ് ബാപട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. വിനായക് അംബേദ്കറിനെ ആക്രമിച്ച എൻസിപി ഗുണ്ടകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ശരത് പവാറിനെതിരെ പോസ്റ്റ് പങ്കുവെച്ചതിന് നടി കേതകി ചിതാലെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ് നടി. കൂടാതെ നിഖിൽ ഭാേ്രമ എന്ന വിദ്യാർത്ഥിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എൻസിപി നേതാവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് എൻസിപി നേതാക്കൾ നടത്തുന്നതെന്നാണ് ഇതിനെതിരെ ഉയർന്നിരിക്കുന്ന വിമർശനം.

admin

Recent Posts

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

26 mins ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

27 mins ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

1 hour ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

5 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

5 hours ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

5 hours ago