ദില്ലി: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ ദർശനത്തിന് തയ്യാറെടുത്ത് പ്രമുഖർ. പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത കേന്ദ്ര മന്ത്രിമാർ കുടുംബസമേതം ദർശനം തുടങ്ങിക്കഴിഞ്ഞു. പാർട്ടി മുൻകൈയെടുത്ത് എല്ലാ മണ്ഡലങ്ങളിൽ നിന്നും ഭക്തരെ അയോദ്ധ്യയിലേക്കെത്തിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകൾ ഒരുമിച്ച് രാമക്ഷേത്ര ദർശനത്തിന് ഒരുങ്ങുകയാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ഫെബ്രുവരി ആദ്യവാരം ക്ഷേത്ര ദർശനം നടത്തും. ഗുജറാത്ത് മന്ത്രിസഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22 ന് ക്ഷേത്രം സന്ദർശിക്കും. കൂടാതെ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, അസം മന്ത്രിസഭകളും രാമക്ഷേത്രത്തിൽ ദർശനം നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രിയും മന്ത്രിമാരും എം എൽ എ മാരോടും എം പി മാരോടും ഒപ്പമാകും ദർശനം നടത്തുക.
പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ശേഷം വൻ ഭക്തജനത്തിരക്കാണ് അയോദ്ധ്യയിൽ അനുഭവപ്പെടുന്നത്. കൊടും ശൈത്യത്തെ അവഗണിച്ച് പതിനായിരക്കണക്കിന് രാമഭക്തർ അയോദ്ധ്യയിലേക്ക് ഒഴുകുകയാണ്. ദിനംപ്രതി ഒരുലക്ഷം ഭക്തർക്ക് ദർശനം നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. നേരത്തെ ഈ മാസം 25 മുതൽ അടുത്ത മാസം 25 വരെ ദിവസം 50000 ഭക്തരെ രാമജന്മഭുമിയിൽ എത്തിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. അയോദ്ധ്യ പോരാട്ടത്തിൽ പങ്കെടുത്തിട്ടുള്ള കർസേവകർക്കും പ്രത്യേക ദർശന സൗകര്യമൊരുക്കാൻ അധികൃതർ ശ്രമിക്കുകയാണ്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…