CRIME

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച !സ്വർണ്ണവും പണവും അപഹരിക്കപ്പെട്ടു ! കൃത്യം നടത്തിയത് വീട്ടിൽ ജോലിക്ക് നിന്ന നേപ്പാള്‍ സ്വദേശിനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ! രണ്ട് പേർ പിടിയിൽ

വര്‍ക്കലയില്‍ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച. വീട്ടിൽ ജോലിക്ക് നിന്ന നേപ്പാള്‍ സ്വദേശിനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

ഹരിഹരപുരം എല്‍പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്. വയോധികയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെ മയക്കിക്കിടത്തിയായിരുന്നു സംഘം സ്വര്‍ണ്ണവും പണവും അപഹരിച്ചത്. നേപ്പാൾ സ്വദേശിനി 15 ദിവസം മുൻപാണ് വീട്ടിൽ ജോലിക്കായെത്തിയത്. ഇന്നലെ രാത്രി ശ്രീദേവിയമ്മയുടെ മകന്‍ വീട്ടിലേക്ക് നിരന്തരം ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്ന് അപകടം മണത്ത മകൻ അയല്‍വീട്ടില്‍ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വീട്ടില്‍നിന്ന് നാലുപേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ഇതോടെ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോള്‍ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത് കണ്ടു. ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളില്‍ ഒരാളാണെന്ന് മനസിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ സ്വര്‍ണ്ണവും പണവുമുണ്ടായിരുന്നു. പിന്നീട് വീടിന് സമീപം ഒളിച്ചിരുന്ന മറ്റൊരാളെക്കൂടെ കണ്ടെത്തി. പിടികൂടിയ രണ്ടുപേരേയും അയിരൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വീട്ടു ജോലിക്ക് നിന്ന് യുവതിയടക്കം മൂന്ന്‌ പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. നാലംഗ സംഘം കറങ്ങി നടക്കുന്ന സിസിടിവി. ദൃശ്യം ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനിരയായ മൂന്നുപേരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Anandhu Ajitha

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

3 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

3 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

3 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

4 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

4 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

4 hours ago