ഗവർണർക്കെതിരെ സിപിഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ;സിപിഎംനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം :സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ​​ഗവർണർക്കെതിരെ സിപിഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്ര​ദ്ധ തിരിക്കാനെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.ഗവർണറുടെ നടപടികൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നും,ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും,ഭീമമായ ഫീസ് കൊടുത്ത് കോടതി വ്യവഹാരം നടത്തുകയാണ് സർക്കാർ‌ ചെയ്യുന്നതെന്നും,കേരളം കടക്കെണിയിൽ ആയിരിക്കുകയാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.

ഇടത് സർക്കാരിൻ്റെ അഴിമതി തുറന്നു കാണിക്കുമെന്നും,ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്യുന്നുണ്ടെന്നും,ഈ മാസം 15 മുതൽ 30 വരെ ബഹുജന സമ്പർക്ക പരിപാടികൾ നടത്തുമെന്നും വീടുകൾ തോറും കയറിയിറങ്ങിയുള്ള വിപുലമായ പരിപാടികളാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നതെന്നും,18,19 തീയതികളിൽ ജില്ലകൾ തോറും പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ഇത് വഴി സർക്കാരിൻ്റെ അഴിമതികൾ ഓരോന്നായി പുറത്ത് കൊണ്ട് വരാൻ ബിജെപി ക്ക് കഴിയുമെന്നും സുരേന്ദ്രൻ തുറന്നടിച്ചു

admin

Share
Published by
admin

Recent Posts