ജമ്മു: രാജ്യം മുഴുവൻ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ളാദത്തിലായിരുന്നപ്പോൾ ജമ്മു കശ്മീരിലെ റീസി ജില്ലയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനെന്ന് സൂചന. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പാക്ക് സൈന്യത്തിലെ ഒരു മുൻ എസ് എസ് ജി കമാൻഡോയും ലഷ്‌ക്കർ ഭീകരനായ ഇല്ലിയാസ് ഫൗജിയാണെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് ഭീകരരും ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. മെയ് നാലിന് പൂഞ്ചിൽ വ്യോമസേനാംഗങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘമാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ ഹിന്ദു തീർത്ഥാടക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ ശിവ് ഘോരി ഗുഹാക്ഷേത്രത്തിൽ നിന്ന് പ്രശസ്തമായ വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്ക് ബസ്സിൽ പോകുകയായിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഹിന്ദു തീർത്ഥാടക സംഘത്തെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ 10 പേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവയ്പ്പിനിടെ താഴ്ച്ചയിലേക്ക് മറിഞ്ഞ ബസിൽ നിന്നും നാട്ടുകാരും അധികൃതരും ചേർന്നാണ് തീർത്ഥാടകരെ രക്ഷിച്ചത്. ജമ്മു കാശ്മീർ പോലീസും, സൈന്യവും, സി ആർ പി എഫും ചേർന്ന സംയുക്ത സുരക്ഷാ സേന ഉടനെ ആരംഭിച്ച തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് റീസി എസ് പി മോഹിത ശർമ്മ വ്യക്തമാക്കി. ഭീകരർ തീർത്ഥാടകരുടെ വാഹനം കാത്തിരിക്കുകയായിരുന്നു. ഡ്രൈവർക്ക് വെടികൊണ്ടതോടെ വാഹനം മറിയുകയായിരുന്നു. പിന്നീട് ഭീകരർ 50 റൗണ്ടുകളോളം വെടിവച്ചു. അപകട സ്ഥലത്ത് നിന്ന് ബുള്ളെറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. മുഖംമൂടി ധരിച്ച് ഭീകരർ ആയിരുന്നു ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. അതേസമയം അമർനാഥ് യാത്രയുടെ അടക്കം സുരക്ഷ ഈ ആക്രമണത്തോടെ ആശങ്കയിലായി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റുകൾ കുറഞ്ഞതോടെ ആക്രമണം ശക്തിപ്പെടുത്തുകയാണ് ഭീകരൻ. അതുകൊണ്ടുതന്നെ റീസി ആക്രമണത്തെ ഗൗരവത്തോടെ കാണുകയാണ് കേന്ദ്ര സർക്കാർ. തീർത്ഥാടകരെ ആക്രമിച്ച ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…