ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വയോവൃദ്ധൻ മരിച്ച സംഭവവും തെരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പാർട്ടി ഗ്രാമത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്. മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളുടെ പോക്കറ്റടിക്കുന്ന പോലെയുള്ള കാര്യങ്ങളും ഇവിടെ നടന്നു. സിപിഎം നേതാക്കൾക്ക് ഇതെല്ലാം അറിയാവുന്നതാണ്. പരാജയം മറികടക്കാൻ പഴയത് പോലെ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണോ എന്ന സംശയം ബിജെപിക്കുണ്ട്. സംഘർഷങ്ങൾ കുറഞ്ഞത് പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിച്ചുവെന്നാണ് ഒരു നേതാവ് സംസ്ഥാന സമിതിയിൽ പറഞ്ഞത്. സംഘർഷങ്ങൾ നടത്തിയവർ ഇപ്പോൾ സ്വർണ്ണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയിരിക്കുകയാണ്. അവരെ തിരിച്ച് കൊണ്ടുവരാൻ വീണ്ടും സിപിഎം സംഘർഷമുണ്ടാക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
പാനൂരിൽ ആരാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചില്ല. എന്തിന് വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ പാരാജയമാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് സമാന അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതെന്നത് മറക്കരുത്.
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാൻ താത്പര്യമില്ലെന്നും എന്നാൽ ബിജെപിക്ക് അത് ഗുണം ചെയ്യുമെന്നത് കൊണ്ടാണ് മത്സരിക്കുന്നതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത പ്രസ്താവനയാണിത്. കേരളത്തിലും സമ്പൂർണ ഇൻഡി മുന്നണിയായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി വരുന്നതിനെ ആനി രാജ സ്വാഗതം ചെയ്യുകയാണ്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അകലം ഇല്ലാതായിരിക്കുന്നു. പിണറായി വിജയൻ്റെ അഴിമതി ന്യായീകരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. ഒന്നാംതരം അഴിമതിക്കാരുടെ പാർട്ടിയാണ് സിപിഐ. അവരുടെ എല്ലാ വകുപ്പിലും തട്ടിപ്പാണ് നടക്കുന്നത്. പരസ്പര സഹകരണ രാഷ്ട്രീയമാണിത്.
അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് ബിജെപി 280 മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ നടത്തും. 25 ന് അടിയന്തരാവസ്ഥ വാർഷികത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ചവരെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കും. ജൂൺ 23 മുതൽ ജൂലായ് 6 വരെ ശ്യാമപ്രസാദ് മുഖർജി അനുസ്മരണങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും സമ്മേളനങ്ങൾ നടക്കും.
മാതാവിൻ്റെ പേരിൽ എല്ലാ ബിജെപി പ്രവർത്തകരും ഒരു മരം നടും. 29 സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ചേരും. ജൂലായ് 5ന് രണ്ട് കേന്ദ്രമന്ത്രിമാർക്കും പാലക്കാട് സ്വീകരണം നൽകും” – കെ.സുരേന്ദ്രൻ പറഞ്ഞു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…