രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ ക്രമേക്കേടുകൾ നടന്നതായുള്ള രാഹുൽഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ച്
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആറ്റംബോംബെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള ആരോപണങ്ങൾ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
തോറ്റു തോറ്റ് തൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽഗാന്ധി ലക്ഷ്യമിടാൻ കാരണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. തിരുവനന്തപുരം കാലടിയിൽ വാർഡ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിൻ്റെ പ്രവൃത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ്
കയ്യേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയത്. രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് നല്ലത്. വർഷത്തിൽ അഞ്ചും ആരും തവണ വിനോദസഞ്ചാരത്തിന് പോകുന്ന രാഹുൽഗാന്ധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചുകൂടി പഠിക്കണം. തെരഞ്ഞെടുപ്പിന് മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോൾ ഒരു വർഷം കഴിഞ്ഞ് പരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ആറേഴ് ദിവസം കൂടുമ്പോൾ ഓരോ ആരോപണം വീതം കൊണ്ടുവരുകയും പിന്നാലെ പൊളിയുകയും ചെയ്യുന്നു. ബോംബെ ഭീകരാക്രമണം , ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ രാഹുലും കോൺസും നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം പൊളിഞ്ഞു പോയി. അതുപോലെ വോട്ടർപട്ടിക ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി വരുന്നതോടെ പൊളിയും.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തൃശൂരിൽ സുരേഷ്ഗോപിയെ കാണാനില്ലെന്ന പരാതി രാജീവ് ചന്ദ്രശേഖർ തള്ളി. എം പി കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം. പരാതി ഉന്നയിച്ച ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…