India

രുദ്രാക്ഷം നിഷേധിച്ച സംഭവം: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ക്ഷേത്രദർശനം നടത്തുന്ന ഒരു പ്രത്യേക തരം ഹിന്ദുവാണ് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി

ദില്ലി: രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ക്ഷേത്രദർശനം നടത്തുന്ന ഒരു പ്രത്യേക തരം ഹിന്ദുവാണെന്ന് ബിജെപി. മുൻ ഹരിദ്വാർ മുനിസിപ്പൽ പ്രസിഡന്റ് സത്പാൽ ബ്രഹ്മചാരി നൽകിയ രുദ്രാക്ഷ മാല രാഹുൽ ഗാന്ധി നിഷേധിച്ചതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ വിമർശനം.

വ്യാഴാഴ്ച രാഹുൽ ഗാന്ധി ഡെറാഡൂണിൽ നടത്തിയ റാലിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. താൻ ഹിന്ദുവാണെന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം പൊള്ളയാണെന്നും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബിജെപി ആരോപിക്കുന്നു.

അതേസമയം, നേരത്തേ രാജ്യത്തെ വിലക്കയറ്റത്തിനും ദുരിതങ്ങൾക്കും വേദനകൾക്കും കാരണം ഹിന്ദുത്വവാദികളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. അമേഠിയിൽ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം നടത്തിയ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വർഗീയ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശം ഹിന്ദു വിരുദ്ധവും വർഗീയവുമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

B4 Admin

Recent Posts

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

54 minutes ago

അറബിക്കടലില്‍ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും തീര്‍ത്ത മിന്നല്‍ പ്രതിരോധം. 3,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. അഞ്ച് പാക്കിസ്താനികള്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…

2 hours ago

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

14 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

14 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

14 hours ago