ദില്ലിയെ നടുക്കി 'ഡ്രഗ് ക്വീന്‍' പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍.
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും ‘ഡ്രഗ് ക്വീന്‍’ എന്നറിയപ്പെടുന്നതുമായ യുവതിയും സഹായിയും ഡല്‍ഹി പൊലീസിന്റെ പിടിയിലായി. ഡല്‍ഹി ബവാനയിലെ ന്യൂ സനോത്ത് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 42-കാരി പാര്‍വതി, ഇവരുടെ സുരക്ഷാ ജീവനക്കാരനും കൂട്ടാളിയുമായ വികാസ് കുമാര്‍ (30 – ഷാനു) എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ ഔട്ടര്‍ നോര്‍ത്ത് ജില്ലയിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍ നിന്നും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ 1.5 കോടിയോളം രൂപ വിലമതിക്കുന്ന 1.204 കിലോഗ്രാം ഉയര്‍ന്ന ഗുണനിലവാരമുള്ള ഹെറോയിന്‍ (സ്മാക്ക്) പിടിച്ചെടുത്തു. ഇതിനുപുറമെ, മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച 64.62 ലക്ഷം രൂപ പണം, 355 ഗ്രാം സ്വര്‍ണം, 161 ഗ്രാം വെള്ളി, സ്വത്തുക്കളുടെ നാല് രജിസ്‌ട്രേഷന്‍ രേഖകള്‍, ടാറ്റാ ഹാരിയര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷ്വറി കാറുകള്‍ എന്നിവയും പൊലീസ് കണ്ടുകെട്ടി.
ഡല്‍ഹി മുതല്‍ രാജസ്ഥാന്‍ വരെയുള്ള മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നത് പാര്‍വതിയായിരുന്നു. കുട്ടികളെ ഉപയോഗിച്ചും രഹസ്യ കേന്ദ്രങ്ങള്‍ വഴിയുമായിരുന്നു മയക്കുമരുന്ന് വിതരണം. ബവാനയിലെ ജെ.ജെ കോളനി സ്ഥിരവിലാസമാക്കിയ പാര്‍വതിക്കെതിരെ എക്‌സൈസ്, എന്‍.ഡി.പി.എസ് (NDPS) നിയമങ്ങള്‍ പ്രകാരം 12-ലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പൊലീസ് സ്റ്റേഷനിലെ ‘ബാഡ് ക്യാരക്ടര്‍’ (BC) അഥവാ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് പാര്‍വതി.
പൊലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിക്കാന്‍ അതീവ ജാഗ്രതയോടെയാണ് പാര്‍വതി പ്രവര്‍ത്തിച്ചിരുന്നത്. നേരിട്ട് ലഹരിമരുന്ന് കൈമാറ്റം ചെയ്യാതെ, പ്രദേശത്തെ ചെറുപ്പക്കാരെയും കുട്ടികളെയും കാരിയര്‍മാരായി ഉപയോഗിച്ചായിരുന്നു വിതരണം. ഇവരുടെ സുരക്ഷയും പണമിടപാടുകളും നോക്കിനടത്താനാണ് 30-കാരനായ വികാസ് കുമാറിനെ അംഗരക്ഷകനായി കൂടെ നിര്‍ത്തിയിരുന്നത്.
മയക്കുമരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ച പാര്‍വതി, ഈ തുക ഉപയോഗിച്ച് ആഡംബര വീട് നിര്‍മിച്ചു വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിശോധനയില്‍ നാല് ആധാരരേഖകള്‍ കണ്ടെടുത്തതോടെ, അനധികൃതമായി സമ്പാദിച്ച വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി-എന്‍.സി.ആര്‍ മേഖലകളിലേക്ക് പാര്‍വതിക്കും സംഘത്തിനും ഹെറോയിന്‍ എത്തിച്ചു നല്‍കുന്ന പ്രധാന മൊത്തവ്യാപാരികളെ കണ്ടെത്താനായി ഡല്‍ഹി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…