India

ബംഗാളില്‍ പരക്കെ ബോംബേറും സംഘര്‍ഷവും; കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം തുടരുന്നു. തൃണമുല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘർഷം. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനുപം ഹസ്‌റയുടെ വാഹനം തകര്‍ന്നു. തൃണമുല്‍ കോണ്‍ഗ്രസിന്റെ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ മുഖാവരണം ധരിച്ച് എത്തി കള്ളവോട്ട് ചെയ്യുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വിരട്ടി ഓടിക്കുകയാണെന്നും ബിജെ.പി ആരോപിച്ചു.

അതിനിടെ വോട്ട് ചെയ്യാന്‍ എത്തുന്നവരെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണെന്ന് ബാസിര്‍ഹട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി സയന്തന്‍ ബസു ആരോപിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവ്രവാദികളെപ്പോലെയാണ് പെരുമാറുന്നതെന്ന് പടിഞ്ഞാറന്‍ കൊല്‍ക്കത്ത മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.കെ ബോസും ആരോപിച്ചു.

ബിജെപിയുടെ പരാതിയെ തുടര്‍ന്ന് ബാസിര്‍ഹട്ടിലെ 189-ാം നമ്പര്‍ ബൂത്തിലേക്ക് അധിക സേനയെ എത്തിച്ചു. ഡയമണ്ട് ഹാര്‍ബറിലും സംഘര്‍ഷമുണ്ടായി. സ്ഥാനാര്‍ത്ഥി നീലാഞ്ജന്‍ റോയിയുടെ കാര്‍ തല്ലിത്തകര്‍ത്തു.

സംഘര്‍ഷം കണക്കിലെടുത്ത് ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണ സാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വരെ ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ഈ മാസം 27 വരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി.

B4 Admin

Recent Posts

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

37 seconds ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

1 minute ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

6 minutes ago

അതിർത്തികൾക്കതീതം ഭാരതത്തിന്റെ സിനിമാ വൈവിധ്യം: ഗോവയിൽ അരങ്ങേറുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശത്തുടക്കം!

ഭാരതത്തിന്റെ സാംസ്കാരിക കരുത്തും സർഗ്ഗാത്മക ഔന്നത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ ഗംഭീര തുടക്കമായി;…

13 minutes ago

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

3 hours ago