കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ മറ്റൊരു അപൂര്‍വ നേട്ടവുമായി ബിജെപി. ബംഗാളില്‍ ബിജെപി മെമ്പര്‍ഷിപ്പ് ഒരു കോടിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറോടെ സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് ഒരു കോടി കടക്കുമെന്ന് പാര്‍ട്ടി നേതാവ് തിഷാര്‍ ഘോഷ് പറഞ്ഞു.
നാലുമാസത്തിനുള്ളിലാണ് സംസ്ഥാനത്തെ ബിജെപി ഈ നേട്ടം കൈവരിച്ചത്. അംഗത്വ വിതരണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ വിത്യസ്തമായ നിരവധി പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായാണ് ആളുകള്‍ കൂട്ടത്തോടെ പാര്‍ട്ടി അംഗത്വം എടുക്കാന്‍ ഇടയായതെന്നും പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.
അറുപത് ലക്ഷം മെമ്പര്‍ഷിപ്പുകള്‍ എന്നതായിരുന്നു സംസ്ഥാനഘടകത്തിന് കേന്ദ്രം നല്‍കിയ ടാര്‍ജറ്റ്. ബിജെപിയുടെ അംഗത്വവിതരണത്തിന് രാജ്യമാകെ തുടക്കമിട്ടത് ജൂലായ് ആറാം തിയ്യതിയായിരുന്നു. ഓഗസ്ത് 20 ന് അംഗത്വ വിതരണം അവസാനിപ്പിച്ചിരുന്നെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങള്‍ ഡിസംബര്‍ വരെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തുടരും. ഈ കാലയളവിലാണ് ബംഗാള്‍ ഘടകം അപൂര്‍വ നേട്ടം കൈവരിച്ചത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…