India

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തോറ്റമ്പി സി പി എം, തൂത്തുവാരി ബിജെപി

അഗര്‍ത്തല: ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 95 ശതമാനം സീറ്റുകളും സ്വന്തമാക്കി തകര്‍പ്പന്‍ വിജയം നേടി ഭരണകക്ഷിയായ ബിജെപി. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. 85 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 27-ന് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് നടന്നത്.

833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 833 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 പഞ്ചായത്തുകളും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 158 ലും സിപിഎം 22 സീറ്റുകളിലുമായി ഒതുങ്ങി. ഐ പി എഫ് ടി ആറ് സീറ്റുകളിലും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളിലും ജയിച്ചു.

പഞ്ചായത്ത് സമിതികളില്‍ ബിജെപി 74 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ സിപിഎമ്മിന് ഒറ്റ് പഞ്ചായത്ത് സമിതി സീറ്റ് മാത്രമെ ലഭിച്ചുള്ളൂ. 79 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി 77 സീറ്റുകള്‍ നേടിയപ്പോള്‍ ബാക്കി രണ്ടെണ്ണം കോണ്‍ഗ്രസിന് കിട്ടി. സിപിഎം സമ്പൂര്‍ണ്ണ പരാജയമായി.

admin

Recent Posts

വിരമിക്കൽ പ്രസംഗത്തിനിടെ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

19 mins ago

ആം ആ​​ദ്മിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്ത ബന്ധം ! ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്

ദില്ലി : ആം ആ​​ദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ…

23 mins ago

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

50 mins ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

1 hour ago

രാഹുലിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി മോദി !

മുസ്ലിങ്ങൾക്ക് കോൺഗ്രസ് കൂടുതൽ സംവരണം കൊണ്ടുവന്നിരിക്കും ; രാഹുലിന്റെ തനിനിറം വലിച്ചുകീറി മോദി

1 hour ago