ദില്ലി: ഹരിയാനയിൽ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ തോൽവി. നിയമസഭയിൽ 31 അംഗങ്ങളുള്ള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ നിഷ്പ്രയാസം വിജയിപ്പിക്കാമായിരുന്നു. എന്നാൽ അദംപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ആയ കുല്‍ദീപ് ബിഷ്‌ണോയി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ ബിജെപി യുടെ രണ്ട് സ്ഥാനാർത്ഥികളും വിജയിക്കുകയായിരുന്നു. കോൺഗ്രസ് ദേശീയ നേതാവ് അജയ് മാക്കനായിരുന്നു സ്ഥാനാർത്ഥി. അജയ് മാക്കന്റെ പരാജയം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കൊഴിഞ്ഞു പോക്ക് തടയാൻ കോൺഗ്രസ് തങ്ങളുടെ എം എൽ എ മാരേ നേരത്തെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. കുല്‍ദീപ് ബിഷ്‌ണോയി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാണ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്‌ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാര്‍ പറഞ്ഞു.
രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികള്‍ ജയിച്ചുവെന്ന് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയുമാണ് വിജയിച്ചത്. ഇതിനിടെ സ്വന്തം എംഎല്‍എ കാലുവാരിയതറിയാതെ കോണ്‍ഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വര്‍ധിപ്പിച്ചു. അജയ് മാക്കന് ആശംസകളറിയിച്ച് കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി ഔദ്യോഗിക പേജുകളും ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ട്വീറ്റുകള്‍ പിന്‍വലിക്കേണ്ടി വന്നു.
90 അംഗ ഹരിയാണ നിയമസഭയില്‍ കോണ്‍ഗ്രസിന് 31 എംഎല്‍എമാരുണ്ട്, കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അജയ് മാക്കന് കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരുടേയും വോട്ട് കിട്ടിയാല്‍ വിജയിക്കാമായിരുന്നു. ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ആകെ സാധുവായ വോട്ട് 88 ആയി. ഓരോ സ്ഥാനാര്‍ഥിക്കും ജയിക്കാന്‍ വേണ്ടത് 29.34 വോട്ടുകളായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് മാക്കന് 29 വോട്ടുകളെ നേടാനായുള്ളൂ. ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് നേരിട്ട് 23 വോട്ടുകള്‍ ആണ് ലഭിച്ചത്. ബിജെപിയുടെ മറ്റൊരു സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറിന് ലഭിച്ച 6.65 അധിക വോട്ടുകള്‍ കാര്‍ത്തികേയ ശര്‍മയ്ക്ക് മാറ്റികൊണ്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചെടുത്തത്
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…