Featured

മാസ്റ്റർ പ്ലാനുമായി ബിജെപി ,പ്രമുഖർ രാജ്യസഭയിലേക്ക് ഇല്ല വരാൻ പോകുന്നത് വമ്പൻ ട്വിസ്റ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. മിക്ക പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ് . ഇ സമയത്താണ് ബിജെപിയുടെ ട്വിസ്റ്റ്

മറ്റൊരു തന്ത്രം പയറ്റാനാണ് ബിജെപി ഒരുങ്ങുന്നത് , രാജ്യസഭാ എംപിമാരിൽ ചിലരെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ തീരുമാനിച്ച ബിജെപി ഏഴ് കേന്ദ്രമന്ത്രിമാരെ മാറ്റി നിർത്തി നിർത്തിയിരിക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ തുടങ്ങി മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽ മലയാളിയായ വി മുരളീധരനുമുണ്ട്. എന്തുകൊണ്ടാണ് ബിജെപി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്

ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യേണ്ട എന്ന് ബിജെപി തീരുമാനിചിരിക്കുന്നത് . ഇവരെല്ലാം ഏപ്രിലിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡാവിയ , വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരെല്ലാം ഇതിൽപ്പെടും.

പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ്, ഫിഷറീസ് മന്ത്രി പർഷോത്തം രുപാല, ചെറുകിട സംരംഭക മന്ത്രി നാരായൺ റാണെ എന്നിവരും ഇനി രാജ്യസഭയിലേക്ക് മൽസരിക്കില്ല. ഇവരെല്ലാം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങും. മുതിർന്നവരെ മൽസരിപ്പിച്ച് നേട്ടം കൊയ്യുക എന്ന തന്ത്രമാണ് ബിജെപി ആലോചിക്കുന്നത്.

ഒഡീഷ സ്വദേശിയാണ് ധർമേന്ദ്ര പ്രധാൻ. അദ്ദേഹം ഒഡീഷയിലെ സംബൽപൂർ, ധേക്‌നാൽ എന്നീ മണ്ഡലങ്ങളിൽ മൽസരിക്കാനാണ് സാധ്യത. ഭൂപീന്ദർ യാദവ് രാജസ്ഥാനിലെ അൽവാറിലോ മഹേന്ദ്രഗഡിലോ മൽസരിക്കും. രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലെ ഏതെങ്കിലും സീറ്റിലാകും മൽസരിക്കുക. മണ്ഡാവിയ ഗുജറാത്തിലെ ഭാവ്‌നഗറിൽ ജനവിധി തേടിയേക്കും. രുപാല രാജ്‌കോട്ടിൽ മൽസരിക്കാനാണ് സാധ്യത.

വി മുരളീധരൻ കേരളത്തിലെ ആറ്റിങ്ങൽ മണ്ഡലത്തിലോ തിരുവനന്തപുരം മണ്ഡലത്തിലോ മൽസരിച്ചേക്കും. കേരളത്തിൽ ബിജെപി വളരെ പ്രതീക്ഷ പുലർത്തുന്ന രണ്ട് മണ്ഡലങ്ങളാണിത്. കൂടാതെ പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളും ബിജെപി പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. രാഹുൽ ഗാന്ധി വീണ്ടും മൽസരിച്ചാൽ വയനാട് മണ്ഡലം ബിഡിജെഎസിൽ നിന്ന് ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാക്കൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ചില പുതുമുഖങ്ങളെയും പരീക്ഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മറ്റു പാർട്ടികളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളാണ് ബിജെപി പുറത്ത് എടുക്കുന്നത് .


admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago