അഗർത്തല:ബിപ്ലബ് കുമാർ ദേബ് രാജിവെച്ച സാഹചര്യത്തിൽ ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയെ തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി ത്രിപുര സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാംഗവുമാണ് മണിക് സാഹ.
ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് മണിക് സാഹയെ പുതിയ ത്രിപുര മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിൽ മണിക്കിന്, ത്രിപുരയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാനാകുമെന്ന് തനിക്ക് ഉറപ്പുള്ളതായി ഭൂപേന്ദ്ര ട്വിറ്ററിൽ കുറിച്ചു.
അതേസമയം ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ബിപ്ലബ് കുമാർ രാജിവെച്ചത്. കഴിഞ്ഞദിവസം അദ്ദേഹം ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…