Categories: Kerala

മലപ്പുറത്ത് കള്ളപ്പണക്കാരനെ കയ്യോടെ പൊക്കി

കൊച്ചി: രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖില്‍ നിന്നുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്.

മലപ്പുറം സ്വദേശിയായ അലവിക്കുട്ടി എന്നയാളുടെ നിര്‍ദ്ദേശപ്രകാരം സേലത്തു നിന്നും സേട്ടു എന്നയാളില്‍ നിന്നുമാണ് 44.88 ലക്ഷം രൂപ ശേഖരിച്ചതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പണം സ്വീകരിച്ചശേഷം അലവിക്കുട്ടിക്ക് പണം കൈമാറുന്നതിനായി നിരവധി ട്രെയിനുകളില്‍ പ്രതി യാത്ര ചെയ്‌തെന്നും ഇത് കുഴല്‍പ്പണ ഇടപാടാണെന്ന് സംശയിക്കുന്നതായും പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആര്‍ പി എഫ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍ പി വി രാജു, ഹെഡ് കോണ്‍സ്റ്റബിള്‍ കെ ജി ജൂഡ്‌സണ്‍, കോണ്‍സ്റ്റബിള്‍ ജി വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

admin

Recent Posts

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

31 mins ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

34 mins ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

3 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

3 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

4 hours ago