devaswom-board-increase-rate-for-offerings-at-sabarimala-temple
ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 13 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
14 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറക്കും.5.15 ന് നെയ്യഭിഷേകം ആരംഭിക്കും. മാര്‍ച്ച് 18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മീനമാസ പൂജകള്‍ക്കും പരിസമാപ്തിയാകും. ശബരിമല ഉത്രം ഉല്‍സവത്തിനായി ക്ഷേത്രതിരുനട മാര്‍ച്ച് 28 ന് വൈകുന്നേരം 5 ന് തുറക്കും. 29 ന് രാവിലെ 9.15 നാണ് കൊടിയേറ്റ്. ഏപ്രില്‍ 6 ന് ആണ് പള്ളിവേട്ട ആനപ്പുറത്തെഴുന്നെള്ളിപ്പ്.ഏപ്രില്‍ 7ന് രാവിലെ ആറാട്ട് പുറപ്പാട്.
ഉല്‍സവ ദിവസങ്ങളില്‍ എല്ലാ ദിവസും ക്ഷേത്രസന്നിധാനത്തെ സ്റ്റേജില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികളും അരങ്ങേറും.
ഏപ്രില്‍ 7 ന് രാത്രി പത്തിന് ഹരിവരാസനം പാടി നടഅടക്കും. വിഷുവിനായി ഏപ്രില്‍ 10 ന് ക്ഷേത്ര നടതുറക്കും. ഏപ്രില്‍ 14 ന് ആണ് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം.ഏപ്രില്‍ 18 ന് ഹരിവരാസനം പാടി രാത്രി 10മണിക്ക് നടഅടയ്ക്കും.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…