Blast during Jehovah's Witness conference in Kalamassery; 1 dead, 23 injured, 5 critically
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 9 . 40 ഓടെയായിരുന്നു അപകടം നടന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. കുട്ടികൾ ഉൾപ്പെടെ ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത് ബോംബ് സ്ഫോടനമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് സ്‌ഫോടനത്തിന് കാരണമായത് എന്ന് വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ആദ്യം ഒരു വലിയ ശബ്‌ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും അതിന് ശേഷം തുടരെ തുടരെ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്നുമാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. ഫയർ ഫോഴ്സ് ന്റെ കൂടുതൽ ആളുകൾ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ അപകട സ്ഥലത്തേക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വഡ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണെന്നാണ് വിവരം.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…