Monday, April 29, 2024
spot_img

ബോംബ് സ്ഫോടനമോ ? കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 9 . 40 ഓടെയായിരുന്നു അപകടം നടന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. കുട്ടികൾ ഉൾപ്പെടെ ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത് ബോംബ് സ്ഫോടനമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് സ്‌ഫോടനത്തിന് കാരണമായത് എന്ന് വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ആദ്യം ഒരു വലിയ ശബ്‌ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും അതിന് ശേഷം തുടരെ തുടരെ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്നുമാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. ഫയർ ഫോഴ്സ് ന്റെ കൂടുതൽ ആളുകൾ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ അപകട സ്ഥലത്തേക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വഡ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണെന്നാണ് വിവരം.

Related Articles

Latest Articles