Kerala

നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; സംഭവം ഓഫീസ് അറ്റകുറ്റപണിക്കിടെ ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറി; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ചേര്‍ത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. കുടുംബ ക്ഷേത്രമായ ഇവിടെ നാളെ സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്. ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി ഉള്ളത്.

admin

Recent Posts

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

4 mins ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

21 mins ago

ജസ്ന തിരോധാന കേസ് ! പിതാവ് ജെയിംസ് കോടതിയിൽ തെളിവുകൾ സമർപ്പിച്ചു ; സീൽ ചെയ്ത കവർ സ്വീകരിച്ച് കോടതി

ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചിത്രങ്ങള്‍ അടക്കമാണ് പിതാവ്…

39 mins ago

കൊച്ചിയിലെ കണ്ണില്ലാത്ത ക്രൂരത അമ്മയുടേതുതന്നെ! ഗർഭിണിയായത് പീഢനത്തിലൂടെ? വീട്ടുകാർ അറിയാതെ മറച്ചുവച്ചു; കേസ് മറ്റൊരു വഴിത്തിരിവിലേക്ക്

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ…

1 hour ago

ജനങ്ങളെന്താ പൊട്ടന്മാരാണോ ?

കഷ്ടം തന്നെ ! സ്മൃതി ഇറാനിയെ പേടിച്ചോടി രാഹുല്‍ ഗാന്ധി

2 hours ago