പ്രീതം കോട്ടല്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടല്‍ ചെന്നൈയിന്‍ എഫ്സിയില്‍ ചേര്‍ന്നു. ബ്ലാസ്റ്റേഴ്‌സും താരവും വേർപിരിയാൻ പരസ്പര ധാരണയിലെത്തുകയായിരുന്നു. രണ്ടര വര്‍ഷത്തെ കരാറിനാണ് പ്രീതം ചെന്നൈയിന്‍ എഫ്.സി.ലെത്തിയത്. പ്രീതമിന്റെ പ്രതിബദ്ധതയ്ക്കും ക്ലബ്ബിന് നല്‍കിയ സംഭാവനയ്ക്കും നന്ദിയറിയിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.2023 സീസണിന് മുന്നോടിയായി മോഹന്‍ ബഗാനില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫറായാണ് പ്രീതം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ആ സീസണിൽ ടീമിന്റെ പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ താരത്തിനായി. ക്ലബ്ബിനായി 39 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു.
2013-ല്‍ പുണെ എഫ്.സി.യിലാണ് കോട്ടലിന്റെ ഐ.എസ്.എല്‍. അരങ്ങേറ്റം. പിന്നീട് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചു. ലീഗില്‍ ആകെ 146 മത്സരങ്ങള്‍ കളിച്ച അദ്ദേഹം മൂന്നുതവണ കിരീടം നേടുകയും ചെയ്തു. പ്രീതം പരിശീലനത്തിനായി ചെന്നൈ ടീമിനൊപ്പം ചേര്‍ന്നതായി ചെന്നൈയിന്‍ എഫ്സി അറിയിച്ചു. സീസണില്‍ നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 17 പോയിന്റുകളുമായി പത്താമതാണ് ചെന്നൈയിന്‍.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…