Chef Noushad Passed Away
ഒരൊറ്റ സിനിമയിലൂടെ കൈകോര്‍ത്ത് മലയാള സിനിമ ലോകത്തേക്ക് പിച്ചവെച്ച രണ്ട് സെലിബ്രിറ്റികളാണ് സംവിധായകന്‍ ബ്ലെസിയും നിര്‍മാതാവായ നൗഷാദും.നൗഷാദ് പിന്നീട് പാചക ലോകത്തിലൂടെയും ബ്ലെസി ഒത്തിരി നല്ല ചിത്രങ്ങളിലൂടെയും മലയാളികളുടെ പ്രേക്ഷക മനസില്‍ ഇടംനേടി.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നൗഷാദ് ഈ ഭൂമി വിട്ടുപോയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതലേ ഒന്നിച്ച് വളര്‍ന്ന ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ എന്നും സിനിമയായിരുന്നുവെന്ന് കളിത്തോഴനായ ബ്ലെസി ഓര്‍ക്കുന്നു.
രാത്രികാല ചര്‍ച്ചകളില്‍ എന്റെ കഥകളും സിനിമാ സ്വപ്‌നങ്ങളുമൊക്കെ ഞങ്ങള്‍ പങ്കുവെക്കുമായിരുന്നു. ലയണല്‍ റിച്ചിയുടെ ഗ്രാമി അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് ഞങ്ങള്‍ ആഘോഷിച്ചിരുന്നു.സിനിമാ സ്വപ്‌നങ്ങളെ തുടര്‍ന്ന് തങ്ങളിരുവരും മദ്രാസിലേക്ക് പോയിരുന്നു. പിന്നീട് പിറന്ന കാഴ്ച്ച എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഒന്നിച്ചുണ്ടായിരുന്ന നൗഷാദിന്റെ ജീവിതത്തിലെ എല്ലാഘട്ടത്തിനും താന്‍ സാക്ഷിയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.
അസുഖങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ നൗഷാദിന്റെ ഭാര്യ ഷീബയും പെട്ടെന്ന് ഈ ലോകം വിട്ടുപോയി. ഒരുപാട് കാലംകാത്തിരുന്നാണ് അവര്‍ക്ക് നഷ്‌വ എന്ന മകള്‍ പിറന്നത്. ഈ കുട്ടിയാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നതെന്ന് ബ്ലെസി ആകുലപ്പെടുന്നു.വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് നൗഷാദിന് ഉള്ളത്. താമസിക്കുന്ന വീട് പോലും പണയത്തിലാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വന്‍ തുകയായിരുന്നു ചെലവായിരുന്നത്. കുട്ടിക്ക് താമസിക്കാന്‍ ഇടവും സംരക്ഷണവുമാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് ബ്ലെസി പറയുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…