ഗൗതം അദാനി, മുകേഷ് അംബാനി
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ നിലവില്‍ 111 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി സൂചികയില്‍ പതിനൊന്നാം സ്ഥാനത്താണ്, അംബാനിയുടെ 109 ബില്യണ്‍ ഡോളറിനെ മറികടന്നു. അദാനി ഓഹരികളിലെ കുതിപ്പാണ് ഇതിന് പിന്നിലെ പ്രധാന പ്രേരക ഘടകങ്ങളിലൊന്ന്. അടുത്ത പത്തു വര്‍ഷത്തില്‍ 90 ബില്യണ്‍ ഡോളര്‍ മൂലധനച്ചെലവ് ഉള്‍പ്പെടെ, ഗ്രൂപ്പിന്റെ വികസന പദ്ധതികള്‍ ജെഫറീസ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരികള്‍ കുതിച്ചുയര്‍ന്നിരുന്നു. ഇത് അദാനി ഗ്രൂപ്പ് ഓഹരി നിക്ഷേപത്തില്‍ 1.23 ലക്ഷം കോടിയുടെ വര്‍ദ്ധനവിന് കാരണമായി. ഇതോടെയാണ് അദാനി മുന്നിലെത്തിയത് .
അദാനിയുടെ ഓഹരിമൂല്യം തെരഞ്ഞെടുപ്പു വിഷയം കൂടിയായിരുന്നു ഇന്ത്യയില്‍. അദാനിയുടെ ഓഹരിവിലകളില്‍ കൃത്രിമം കാട്ടുന്നതായി ആരോപിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയും പരിഗണിച്ചിരുന്നു. അദാനിയ്‌ക്കെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് 2023ല്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടു. ഓഹരി വില പിടിച്ചു നിര്‍ത്താന്‍ കമ്പനി പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ തിരിച്ചടിയെ തുടര്‍ന്ന് അദാനിയുടെ റാങ്കിംഗും കുത്തനെ ഇടിഞ്ഞു.
തുടര്‍ന്ന്, അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം അന്തിമമാക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (സെബി) സുപ്രീം കോടതി നിര്‍ദ്ദേശിച്ചു എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമില്ലെന്ന് സെബി വ്യക്തമാക്കി. ഗ്രൂപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം അദാനിയും കഴിഞ്ഞയാഴ്ച പങ്കിട്ടു. കമ്പനിയുടെ മികച്ച ദിവസങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ എത്തിയതോടെ വിപണി സൂചികകളില്‍ ഭൂരിഭാഗവും റെക്കോര്‍ഡ് ഉയരം കുറിച്ചു. സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റി യും റെക്കോര്‍ഡ് നിരക്കിലാണ് അവസാനിച്ചത്. സെന്‍സെക്സ് 2,507.47 പോയിന്റ് ഉയര്‍ന്ന് 76,468.78ലും എന്‍എസ്ഇ നിഫ്റ്റി 760.6 പോയിന്റ് ഉയര്‍ന്ന് 23,291.3ലും ക്ലോസ് ചെയ്തു.
സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഉയര്‍ന്നതാണ് നേട്ടത്തിന് കാരണമായത്. ഫിനാന്‍ഷ്യല്‍, എനര്‍ജി ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എന്നിവയാണ് നേട്ടത്തിന് കാരണമായത്. എക്സിറ്റ് പോള്‍ ഫലങ്ങളും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കും വിപണിക്കു കരുത്തു പകര്‍ന്നു. എക്സിറ്റ് പോളുകളുകളുമായി യഥാര്‍ത്ഥ ഫലങ്ങള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ വന്‍ സ്ലൈഡിനെക്കുറിച്ച് അപായ സൂചന ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്.
എന്നിരുന്നാലും, വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ ദലാല്‍ സ്ട്രീറ്റ് പോസിറ്റീവ് ആയി തുടരുന്നു എന്നതാണ് പ്രധാനം
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…