ബിഎംഡബ്ല്യു പുതിയ എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍. 2018 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഈ മോഡല്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നത്.
ക്ലാസിക് അഡ്വഞ്ചര്‍ ടൂറര്‍ രൂപഘടനയാണ് എഫ് 850 ജിഎസിന്റെ പ്രാധാന ആകര്‍ഷണം. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍ഡികേറ്റര്‍, അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, ബഷ് പ്ലേറ്റ്, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് ക്യാരിയര്‍, വലിയ സീറ്റ് എന്നിവയാണ് എഫ് 850 ജിഎസ് അഡ്വഞ്ചറിന്റെ പ്രത്യേകത.
മുന്നില്‍ 21 ഇഞ്ച് ക്രോസ് സ്പോക്ക് വീലും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 23 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 875 എംഎം ആണ് സീറ്റ് ഹൈറ്റ്. എഫ് 850 ജിഎസിന്റെ ആകെ ഭാരം 244 കിലോഗ്രാമാണ്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്യാവുന്ന 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ റൈഡര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കും
വാഹനത്തിന് കരുത്തേകുന്നത് 853 സിസി എന്‍ജിനാണ്. 8250 ആര്‍പിഎമ്മില്‍ 94 ബിഎച്ച്‌പി കരുത്തും 6250 ആര്‍പിഎമ്മില്‍ 86 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. വാഹനത്തിന്റെ പരമാവധി വേഗത 197 കിലോമീറ്ററാണ്.
എഫ് 850 ജിഎസിന്റെ എക്‌സ് ഷോറൂം വില 15.40 ലക്ഷം രൂപയാണ്. സ്റ്റാന്റേര്‍ഡ് എഫ് 850 ജിഎസിനെക്കാള്‍ രണ്ടര ലക്ഷത്തോളം വില കൂടുതലാണിത്. സ്റ്റൈല്‍ റാലി പാക്കേജോടെ പ്രോ വേരിയന്റില്‍ മാത്രമാണ് എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ലഭ്യമാവുക. രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഷോറൂമുകളിലും വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…