bogus-voting-in-kasaragod-evidence-is-out-loksabha-election
തിരുവനന്തപുരം; കള്ളവോട്ട് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം. കള്ളവോട്ടു നടന്നതായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരോട് ആരോപണങ്ങള്‍ക്ക് അവസരമുണ്ടാകാത്ത വിധം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീണ അറിയിച്ചത്. വീഡിയോ ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളവോട്ട് നടന്നുവെന്നുവേണം കരുതാനെന്ന് ജില്ലാകളക്ടര്‍മാരും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആദ്യ വിശദീകരണം നല്‍കുകയായിരുന്നു.
എത്രപേര്‍ കള്ളവോട്ട് ചെയ്തു, അവരാരൊക്കെ, ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എത്തി വോട്ടര്‍മാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് അവരുടെ പിന്തുണ ലഭിച്ചോ തുടങ്ങിയ വിഷയങ്ങളെല്ലാം പരിശോധിക്കും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രകമ്മിഷന്റെ അനുമതിയോടെയാകും തുടര്‍ നടപടികള്‍.
ദൃശ്യങ്ങളുടെ പ്രാഥമികപരിശോധനയില്‍ യഥാര്‍ഥ വോട്ടര്‍ ബൂത്തിലെത്തിയതായി കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിലെയും പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിലെയും നടപടികള്‍ വെബ്ക്യാമറ വഴിയും സി.സി.ടി.വി. വഴിയും റെക്കോഡ് ചെയ്യാന്‍ കെല്‍ട്രോണിനെയാണ് ഏല്പിച്ചിരുന്നത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ ആവശ്യമായ ദൃശ്യങ്ങള്‍ പരിശോധിക്കും.
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…