bollywood-actor-krk-arrested
മുംബൈ : ബോളിവുഡ് നടനും നിർമ്മാതാവും നിരൂപകനുമായ കെ ആർ കെ അറസ്റ്റിൽ. 2020-ൽ അദ്ദേഹം നടത്തിയ വിവാദ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ് . ട്വിറ്ററിലൂടെയായിരുന്നു വിവാദ പരാമർശം. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മലാഡ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്അറസ്റ്റ് രേഖപ്പെടുത്തിയത് . യുവസേന അംഗം രാഹുൽ കനാൽ ആണ് കമാൽ ആർ ഖാനെതിരെ മലാഡ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. 2020ൽ ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരെ സോഷ്യൽ മീഡിയ ആക്രമണം നടത്തിയതിന് കെ ആർ കെ ക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. 2020 ൽ അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവസേന അംഗം രാഹുൽ കനലാണ് പരാതി നൽകിയത്. ഇയാളെ ഇന്ന് രാത്രി 11 മണിക്ക് ബോറിവലി കോടതിയിൽ ഹാജരാക്കും.ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
“എന്റെ പരാതിയിൽ കമൽ ആർ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റെ ഈ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. അയാൾ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം സമൂഹത്തിൽ അംഗീകരിക്കാനാവില്ല – രാഹുൽ കനാൽ പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…