ബോളിവുഡ് നടൻ രൺദീപ് ഹൂഡിന്റെയും നടി ലിൻ ലൈഷ്റാമിന്റെയും വിവാഹച്ചടങ്ങിൽ നിന്ന്
ദീർഘ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് നടൻ രൺദീപ് ഹൂഡയും നടി ലിൻ ലൈഷ്‌റാമും വിവാഹിതരായി. ഇന്നലെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ വച്ചായിരുന്നു ആചാരവിധിപ്രകാരമുള്ള വിവാഹം. താരങ്ങളുടെ വിവാഹ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.
പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരന്‍റെ വെള്ള വസ്ത്രം ധരിച്ചാണ് ഹൂഡ എത്തിയത്. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച പൊള്ളോയ് എന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്. മുംബൈയില്‍ വച്ച് സഹപ്രവർത്തകർക്കായി വിവാഹ സൽക്കാരമൊരുക്കും.
മണിപ്പൂര്‍ സ്വദേശിനിയായ ലിന്‍ ഉപരിപഠനത്തിന്റെ ഭാഗമായാണ് മുംബൈയില്‍ എത്തുന്നത്. ഷാറൂഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓം ലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. മേരി കോം, മോഡേണ്‍ ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സജൈ ഘോഷിന്റെ ജാനെ ജാനില്‍ ആണ് അവസാനം അഭിനയിച്ചത്.
സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന സിനിമയിലാണ് രണ്‍ദീപ് ഹൂഡ അഭിനയിക്കുന്നത്. വിനായക് ദാമോദര്‍ സവര്‍ക്കറായിട്ടാണ് താരം എത്തുന്നത്. ഉത്കര്‍ഷ് നൈതാനിയും രണ്‍ദീപ് ഹൂഡയും ചേര്‍ന്ന സംവിധാനവും രചനയും നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചേഴ്സും രണ്‍ദീപ് ഹൂഡ ഫിലിംസും ലെജന്‍ഡ് സ്റ്റുഡിയോസും അവക് ഫിലിംസും ചേര്‍ന്നാണ്.സവര്‍ക്കറാകാൻ വേണ്ടിയുള്ള നടന്റെ രൂപ മാറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…